അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടു ഒബാമ ശക്തമായ നടപടിയെടുത്തില്ല; ഹില്ലാരി ക്ലിന്റന്റെയും ഡെമോക്രാറ്റിക് കാംപയിന്‍ കമ്മിറ്റികളും റഷ്യ നിരീക്ഷിച്ചു; ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടു ഒബാമ ശക്തമായ നടപടിയെടുത്തില്ല; ഹില്ലാരി ക്ലിന്റന്റെയും ഡെമോക്രാറ്റിക് കാംപയിന്‍ കമ്മിറ്റികളും റഷ്യ നിരീക്ഷിച്ചു; ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്  ട്രംപ്

2016ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ അനധികൃതമായ ഇടപെടല്‍ വ്യക്തമായിട്ടും അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന ശക്തമായ ചോദ്യമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ രഹസ്യമായി ഹില്ലാരി ക്ലിന്റന്റെ കാംപയിനും ഡെമോക്രാറ്റിക് കാംപയിന്‍ കമ്മിറ്റികളെയും നിരീക്ഷിച്ചിരുന്നുവെന്നും നിര്‍ണായകമായ ഡാറ്റകള്‍ വലിയ അളവില്‍ കവര്‍ന്നെടുത്തുവെന്നുമായിരുന്നു വെള്ളിയാഴ്ച ഫെഡറല്‍ ഗ്രാന്റ് ജൂറി പറഞ്ഞിരുന്നത്.

12 റഷ്യക്കാര്‍ ഇത്തരത്തില്‍ അമേരിക്കയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ഒബാമയുടെ ഭരണകാലത്താണെന്നും തന്റെ ഭരണകാലത്തല്ലെന്നും തന്നെ നിരന്തരം വിമര്‍ശിക്കുന്നവര്‍ ഓര്‍ത്താല്‍ നന്നായിരിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഒബാമ ഭരണകൂടം എന്ത് നടപിയാണെടുത്തിരുന്നതെന്ന് ഏവരും ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും ട്രംപ് എടുത്ത് കാട്ടുന്നു. ഈ റഷ്യന്‍ ചാരപ്രവര്‍ത്തിയെക്കുറിച്ച് എഫ്ബിഐ 2016 സെപ്റ്റംബറില്‍ ഒബാമയോടെ വെളിപ്പെടുത്തിയിരുന്നു.

അതായത് ഇലക്ഷന് മുമ്പ് ഇതിനെക്കുറിച്ചറിഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഇത്തരം ഹാക്കര്‍മാര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നത് ഗുരുതരമായ കാര്യമാണെന്നും ട്രംപ് ആരോപിക്കുന്നു. എന്താണ് ഡിഎന്‍സി സെര്‍വറെന്നും ഇതിനെ വശത്താക്കാന്‍ എഫ്ബിഐക്ക് എന്ത് കൊണ്ട് സാധിച്ചില്ലെന്നതും നാം സ്വയം ചോദിക്കേണ്ടുന്ന ഗുരുതരമായ ചോദ്യങ്ങളാണെന്നും ട്രംപ് ഏവരെയും ഓര്‍മിപ്പിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നുവെന്നത് അന്ന് തന്നെ വന്‍ വിവാദമായിരുന്നു.

Other News in this category4malayalees Recommends