രണ്ട് അമേരിക്കന്‍ ഇന്ത്യക്കാര്‍ തിരുപ്പതി ക്ഷേത്രത്തിന് കാണിക്കയായി നല്‍കിയത് 13.5 കോടി രൂപയോളം

രണ്ട് അമേരിക്കന്‍ ഇന്ത്യക്കാര്‍ തിരുപ്പതി ക്ഷേത്രത്തിന് കാണിക്കയായി നല്‍കിയത് 13.5 കോടി രൂപയോളം
കാണിക്കവരുമാനത്തില്‍ ഏറെ മുന്നിലുള്ള തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ രണ്ട് അമേരിക്കന്‍ ഇന്ത്യക്കാര്‍ കാണിക്ക നല്‍കിയത് 13.5 കോടി രൂപ. ആന്ധ്ര പ്രദേശ് സ്വദേശികളായ ഇക രവി, ഗുതികോണ്ഡ ശ്രീനിവാസ് എന്നിവരാണ് തുക നല്‍കിയത്.

ബോസ്റ്റണിലെ ആര്‍എക്‌സ് അഡ്വാന്‍സ് എന്ന മരുന്നു കമ്പനി സ്ഥാപകനും സിഇഒയുമായ രവി നല്‍കിയത് പത്തു കോടി രൂപയാണ്. ഫ്‌ളോറിഡയിലെ സോഫ്‌റ്റ്വെയര്‍ ഡെവലപ് മെന്റ് ആന്‍ഡ് കള്‍സട്ടിങ് സ്ഥാപനമായ കെജിസി ടെക്‌നോളജീസിന്റെ സിഇഒ ശ്രീനിവാസ് മൂന്നരക്കോടി നല്‍കി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ അധികൃതര്‍ക്ക് ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി അമര്‍നാഥ് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഇരുവരും ചെക്കുകള്‍ കൈമാറി.

തുക ടിടിഡി നടത്തുന്ന പൊതുക്ഷേമ പരിപാടികള്‍ക്കും അന്നദാനത്തിനും ആശുപത്രിയ്ക്കും കുട്ടികളുടെ അനാഥാലയത്തിനുമായി ചെലവഴിക്കണമെന്ന് ശ്രീനിവാസ് ആവശ്യപ്പെട്ടു.

2018-19 വര്‍ഷം ക്ഷേത്ര വരുമാനം 2894 കോടി രൂപയാവുമെന്നാണ് കരുതുന്നത്. ഇതില്‍ കാണിക്കയായി ലഭിക്കുന്നത് മാത്രം 1156 കോടിയാകുമെന്നും കണക്കാക്കുന്നു.

Other News in this category4malayalees Recommends