സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബ്ബാനയുടെ ഗാനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ഫാ ജോസഫ് പാലയ്ക്കല്‍ നാളെ ബര്‍മ്മിങ്ഹാമില്‍

സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബ്ബാനയുടെ ഗാനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ഫാ ജോസഫ് പാലയ്ക്കല്‍ നാളെ ബര്‍മ്മിങ്ഹാമില്‍
ബര്‍മ്മിങ്ഹാം ; സീറോ മലബാര്‍ വി. കുര്‍ബ്ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന കുര്‍ബ്ബാന ഗീതങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ റവ ഫാ ജോസഫ് പാലയ്ക്കല്‍ നാളെ ബര്‍മ്മിങ്ഹാമിലെത്തുന്നു. മാര്‍ തോമാ ക്രിസ്ത്യാനികളുടെ പൗരാണിക ആരാധാന ഭാഷയും യേശു ഉപയോഗിച്ചിരുന്ന അരമായ ഭാഷയുടെ പുതിയ രൂപവുമായ സുറിയാനി ഭാഷയില്‍ ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രഗത്ഭനായ ഫാ പാലയ്ക്കല്‍ ഇംഗ്ലീഷ് കുര്‍ബ്ബാനയുടെ ഗാനങ്ങള്‍ പഠിപ്പിക്കുന്നതിലും ശ്രദ്ധേയനാണ്.

Castlevaley church, 2, Renfrew suare, B35JT ല്‍ വച്ചു നടക്കുന്ന ഗാന പരിശീലന പരിപാടി വൈകീട്ട് 7 മുതല്‍ പത്തു മണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബര്‍മ്മിങ്ഹാമിന് സമീപമുള്ള റീജിയണുകളിലെ വി കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നവരെയാണ് പ്രധാനമായും ഈ പരിശീലന പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി വളര്‍ന്നുവരുന്ന യുകെയിലെ യുവ തലമുറയ്ക്ക് ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടുന്ന വി കുര്‍ബാനയില്‍ കൂടുതല്‍ സജീവമായി പങ്കുചേരാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഇംഗ്ലീഷ് ഭാഷയില്‍ ഇവിടെ സീറോ മലബാര്‍ വി കുര്‍ബ്ബാന അര്‍പ്പിക്കാന്‍ രൂപത ഉദ്ദേശിക്കുന്നത് .

Other News in this category4malayalees Recommends