ജീവന്‍ നല്‍കിയവന് ജീവിതം നല്‍കാന്‍ തായ് കുട്ടികള്‍ ; ഇവര്‍ ബുദ്ധ ഭിക്ഷുക്കളാകും

ജീവന്‍ നല്‍കിയവന് ജീവിതം നല്‍കാന്‍ തായ് കുട്ടികള്‍ ; ഇവര്‍ ബുദ്ധ ഭിക്ഷുക്കളാകും
തങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിന് കീഴടങ്ങിയ സമന്റെ ഓര്‍മ്മയ്ക്കായി തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധ ഭിക്ഷുക്കളാകും. തായ് നാവികസേന മുന്‍ ഉദ്യോഗസ്ഥനായിരുന്ന സമന്‍ കുനോന്ത് (38) ജൂലൈ ആറിന് ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ശേഷം വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലുള്ള ഓക്‌സിജന്‍ തീര്‍ന്നു മരിക്കുകയായിരുന്നു. 17 ദിവസം നീണ്ട രക്ഷാ ദൗത്യത്തില്‍ പൊലിഞ്ഞ ജീവനാണ് സമന്റെത്. മരണ ശേഷം സെര്‍ജന്റ് സാം എന്ന വിളിപ്പേരില്‍ പ്രശസ്തനായി അദ്ദേഹം.

ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളില്‍ ഒരാളുടെ കുടുംബമാണ് 12 പേരെയും ബുദ്ധ ഭിക്ഷുക്കളാക്കാന്‍ കുടുംബങ്ങള്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

മാത്രമല്ല ബുദ്ധമത വിശ്വാസ പ്രകാരം സന്യാസവ്രതം സ്ഥിരമാകണമെന്നില്ല. ലൗകിക ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കില്‍ തടസ്സമില്ല. കുട്ടികളുടെ ഫുട്‌പോള്‍ പരിശീലകന്‍ മുമ്പൊരു ബുദ്ധ സന്യാസിയായിരുന്നു. പിന്നീട് മുത്തശ്ശിയെ പരിപാലിക്കാനായി അത് ഉപേക്ഷിച്ചു.

കുട്ടികള്‍ അടുത്ത വ്യാഴാഴ്ചവരെ ആശുപത്രിയില്‍ കഴിയും. കുട്ടികള്‍ ആരോഗ്യവാന്മാരാണ്. ശരീര ഭാരം ഏറെ കുറഞ്ഞതിനാല്‍ അവരെ പ്രത്യേകം പരിചരിക്കുകയാണ് .

Other News in this category4malayalees Recommends