കോപ്പി അടിച്ചേക്കുമെന്ന പേടി; രാജസ്ഥാനില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനമില്ല!

കോപ്പി അടിച്ചേക്കുമെന്ന പേടി; രാജസ്ഥാനില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനമില്ല!
പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനായി രാജസ്ഥാനി!ല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു നിരോധനം. പരീക്ഷ നടക്കുന്ന ഇന്നും നിരോധനം തുടരും. 13,142 തസ്തികകളിലേക്ക് 14 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

664 സെന്ററുകള്‍. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണു നിരോധനം എന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും 209 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്ന ജയ്പുരിലും മറ്റും ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി മുടങ്ങി. അതേസമയം, നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഒന്‍പതു തവണയാണു സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സേവനം ഏറ്റവും കൂടുതല്‍ തവണ വിച്ഛേദിക്കുന്നതു രാജസ്ഥാനിലാണ്.

വ്യക്തിഗത നഷ്ടങ്ങള്‍ക്കപ്പുറമാണ് വ്യാപാര മേഖലയുള്‍പ്പെടെ അനുഭവിച്ച ദുരിതം. പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിക്കാമെന്നും അന്തിമ പട്ടികയില്‍ ഇടം നേടിക്കൊടുക്കാമെന്നും വ്യാമോഹിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍നിന്നു പണം പിടുങ്ങുന്ന സംഘങ്ങള്‍ സംസ്ഥാനത്തു വ്യാപകമാണ്. മുപ്പതോളംപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ പരീക്ഷ മാര്‍ച്ച് ഏഴിനു നടത്തിയിരുന്നെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു റദ്ദാക്കുകയായിരുന്നു.

Other News in this category4malayalees Recommends