അറബ് സംഗീതത്തിന്റെ രാജകുമാരനെ വേദിയില്‍ വച്ച് കെട്ടിപിടിച്ച സൗദി വനിത അറസ്റ്റില്‍

അറബ് സംഗീതത്തിന്റെ രാജകുമാരനെ വേദിയില്‍ വച്ച് കെട്ടിപിടിച്ച സൗദി വനിത അറസ്റ്റില്‍
സംഗീത പരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍. വെള്ളിയാഴ്ച ടെയിഫില്‍ ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് നടത്തിയ സംഗീത പരിപാടിയിലാണ് സംഭവം. വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ മൊഹന്‍ദിസിനെ കെട്ടിപിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ അപ്രതീക്ഷിത സമീപനത്തില്‍ ഞെട്ടി പോയ മൊഹന്‍ദിസ് പിന്നീട് തന്റെ സംഗീത പരിപാടി തുടങ്ങി. ഇറാഖി സ്വദേശിയായ ഇദ്ദേഹത്തിന് സൗദി പൗരത്വമുണ്ട്. അറബ് സംഗീതത്തിന്റെ രാജകുമാരനെന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്.

ബന്ധത്തില്‍പ്പെട്ടവരല്ലാതെ പുരുഷന്മാരുമായി പൊതു ഇടത്തില്‍ ഇടപെഴകുന്നത് സൗദിയില്‍ ്‌നുവദനീയമല്ല. അറസ്റ്റ് ചെയ്ത സ്ത്രീയെ പൊതു ശിക്ഷയ്ക്ക് വിധേയമാക്കും. നേരത്തെ പൊതു സ്ഥലങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിലൂടെയാണ് ഫുഡ്‌ബോള്‍ കാണാനും പൊതു പരിപാടിയില്‍ പങ്കെടുക്കാനും വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാനും സ്ത്രീകള്‍ക്ക് അനുവാദം കിട്ടിയത് .

Other News in this category4malayalees Recommends