കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നത് ; പൊതുപരിപാടിയില്‍ വിതുമ്പി കുമാരസ്വാമി

കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നത് ; പൊതുപരിപാടിയില്‍ വിതുമ്പി കുമാരസ്വാമി
ബംഗളൂരു ; കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ചുകൊണ്ടിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനെ തുടര്‍ന്ന് പാര്‍ട്ടി സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും മുഖ്യമന്ത്രിയായതോടെ ഞാന്‍ വളരെ സന്തോഷവാനായി തീര്‍ന്നെന്ന്. എന്നാല്‍ സത്യം അതല്ല. നിലവിലെ കൂട്ടു മന്ത്രിസഭയുടെ മുഖ്യമന്ത്രിയെന്ന പദവിയില്‍ ഞാന്‍ സന്തോഷവാനല്ല, കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് ഞാന്‍ കുടിച്ചുകൊണ്ടിരിക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

ദിവസങ്ങളായി കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രിയല്ല എന്ന മുദ്രാവാക്യം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് ശേഷമാണ് മുഖ്യന്‍ മനസു തുറന്നത്. റോഡിന്റെ ശോചനീയ അവസ്ഥയും വായ്പ റദ്ദാക്കാത്തതും ഉള്‍പ്പെടെ പ്രശ്‌നങ്ങളാണ് സോഷ്യല്‍മീഡിയയിലെ അമര്‍ഷത്തിന് പിന്നില്‍.

എന്നാല്‍ ടാക്‌സ് ഉയര്‍ത്തുന്നുവെന്ന് പ്രതിഷേധിക്കുന്നവര്‍ അറിയണം ഓരോ പദ്ധതികള്‍ക്കായി കണ്ടത്തെുന്ന തുകയെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ക്ക് നന്മ ചെയ്യണമെന്നാഗ്രഹിച്ചാണ് ഈ പദവിയില്‍ തുടരുന്നത്. തന്റെ അച്ഛന് (ദേവഗൗഡ) പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പല കാര്യങ്ങളും ചെയ്യണമെന്നുണ്ടെന്ന് കുമാരസ്വാമി വ്യക്തമാക്കി.

Other News in this category4malayalees Recommends