ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസ് ; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസ് ; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുത്തേക്കും. എറണാകുളത്തെ ബിഷപ്പ് ഹൗസിലായിരിക്കും വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ്. ആലഞ്ചേരി ഇപ്പോള്‍ എറണാകുളത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ സമയം കൂടി പരിഗണിച്ചാകും മൊഴിയെടുപ്പ്.

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ മൊഴി എടുക്കുന്നത്. കേസില്‍ നേരത്തെ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് പള്ളി വികാരിയുടെയും മൊഴി എടുത്തിരുന്നു.

Other News in this category4malayalees Recommends