തങ്ങളുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയന്‍ ; ചൈനയും റഷ്യയും അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ്

തങ്ങളുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയന്‍ ; ചൈനയും റഷ്യയും അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ്
തങ്ങളുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്ന് ട്രംപ് പറഞ്ഞു.

'അമേരിക്കയുടെ ഏറ്റവും പ്രധാന ശത്രു യൂറോപ്യന്‍ യൂണിയനാണ്. റഷ്യ ചില കാര്യങ്ങളില്‍ ശത്രുക്കളാണ്. ചൈന സാമ്പത്തികമായി മുഖ്യ ശത്രുവാണ്. എന്നുവെച്ച് അവര്‍ മോശമാണെന്ന് അര്‍ത്ഥമില്ല. അവര്‍ ഞങ്ങളുടെ എതിരാളികളാണ്. നന്നായി ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു, നല്ലതു പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളും.' അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകെന്റ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.

വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതില്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്‌ക് പ്രതികരിച്ചു.

Other News in this category4malayalees Recommends