ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ഹിമദാസിനെ പറ്റി ആള്‍ക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ജാതി ; അതും കേരളത്തിലുള്ളവര്‍ മുന്നില്‍ !

ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ഹിമദാസിനെ പറ്റി ആള്‍ക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ജാതി ; അതും കേരളത്തിലുള്ളവര്‍ മുന്നില്‍ !
ഹിമ ദാസിന്റെ ജാതി തിരഞ്ഞ് രാജ്യം. രാജ്യവും സോഷ്യല്‍ മീഡിയയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ രാജ്യം അവളെയോര്‍ത്ത് തലയുയര്‍ത്തുമ്പോള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് അവളുടെ ജാതി ഏതാണെന്നാണ് അറിയാനാണ്.

അതിലും വലുത് ഇത് സേര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതല്‍ മലയാളികളും എന്നതാണ്. കേരള, കര്‍ണാടക, ഹരിയാന, ആസ്സം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഹിമയുടെ ജാതി അറിയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഏറെയുള്ളത്.

ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഹിമാദാസ് മത്സരിച്ച് മുന്നേറുന്നതിന്റെയും വിജയിക്കുന്നതിന്റെയും ശേഷം ഇന്ത്യയുടെ ദേശീയഗാനം കേട്ട് കണ്ണീരൊഴുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അഭിമാനത്തോടെ രാജ്യം പങ്കുവയ്ക്കുമ്പോഴാണ് ജാതിവെറിയുടെ തലയും ഉയരുന്നത്.

Other News in this category4malayalees Recommends