കുമാരസ്വാമി ദുരന്തനായകന്‍ ; ജനങ്ങള്‍ ആഗ്രഹിക്കുന്നത് മോദിയെ പോലെയുള്ള നേതാവിനെ ; അരുണ്‍ ജെയ്റ്റ്‌ലി

കുമാരസ്വാമി ദുരന്തനായകന്‍ ; ജനങ്ങള്‍ ആഗ്രഹിക്കുന്നത് മോദിയെ പോലെയുള്ള നേതാവിനെ ; അരുണ്‍ ജെയ്റ്റ്‌ലി
കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ദുരന്തനായകന്‍ എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നിലനില്‍പ്പിനുള്ള രാഷ്ട്രീയം മാത്രമാണെന്നും അത് രാജ്യസേവയ്ക്ക് വേണ്ടിയുള്ളതല്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനെ പരമശിവന്‍ കാളകൂട വിഷം സേവിച്ചത് പോലെയാണ് എന്ന കുമാരസ്വാമിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന. വികാരാധീനനായി പൊതുവേദിയില്‍ പ്രസംഗിച്ച കുമാരസ്വാമി ദുരന്തനായകനാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യം നരേന്ദ്രമോദിയെ പോലുള്ള നേതാവിനെയാണ്, അല്ലാതെ കുമാരസ്വാമിയെ പോലുള്ള ദുരന്ത നായകനെ അല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സഖ്യ സര്‍ക്കാര്‍ വിഷം സേവിച്ചത് പോലെയാണെന്നും തന്റെ അവസ്ഥ മോശമാണെന്നും വിങ്ങലോടെയാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പറഞ്ഞത് .

Other News in this category4malayalees Recommends