മോദിയുടെ പൊതു പരിപാടിക്കിടയില്‍ പന്തല്‍ തകര്‍ന്നു വീണു ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്കേറ്റു

മോദിയുടെ പൊതു പരിപാടിക്കിടയില്‍ പന്തല്‍ തകര്‍ന്നു വീണു ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്കേറ്റു
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതു പരിപാടിക്കിടയില്‍ പന്തല്‍ തകര്‍ന്നു വീണു ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളില്‍ മോദിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മിഡ്‌നാപുരില്‍ ബിജെപി റാലിക്ക്ക്കിടയിലായിരുന്നു സംഭവം

മോദിയുടെ ഒരു മണിക്കൂറോളം നീണ്ടു പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകട കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഡോക്ടറുള്‍പ്പെടെയുള്ള പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്നത്.

പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നേരിട്ടെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു.യോഗത്തിനിടയില്‍ പന്തലിന് മുകളില്‍ കയറിയവരോട് താഴെയിറങ്ങാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അപകടം നടന്നപ്പോള്‍ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.

Other News in this category4malayalees Recommends