കര്‍ഷകനെ കൊന്നതിലുള്ള പ്രതികാരം ; നാട്ടുകാര്‍ മൃഗശാലയിലെ മുന്നൂറോളം മുതലകളുടെ ജീവനെടുത്തു

കര്‍ഷകനെ കൊന്നതിലുള്ള പ്രതികാരം ; നാട്ടുകാര്‍ മൃഗശാലയിലെ മുന്നൂറോളം മുതലകളുടെ ജീവനെടുത്തു
കര്‍ഷകനെ കൊന്നതിന് പ്രതികാരം ചെയ്തത് മുന്നൂറോളം മുതലകളുടെ ജീവനെടുത്ത്. ഇന്തോനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 48 കാരനായ സുഗിറ്റോയെ കൊന്ന മുതലയോടുള്ള പ്രതികാരമായാണ് ഇത്രയധികം മുതലകളെ കൊന്നുതള്ളിയത്.പപുവ പ്രവശ്യയിലാണ് സംഭവം. പ്രദേശത്തെ മുതലസംരക്ഷണ ക്രേന്ദത്തിനരികില്‍ കന്നുകാലികള്‍ക്ക് വേണ്ടി പുല്ലുവെട്ടുകയായിരുന്നു സുഗിറ്റോ. തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ അകപ്പെട്ട സുഗിറ്റോയുടെ കാലില്‍ മുതല കടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുതലയുടെ വാലിന്റെ അടിയേറ്റ് സുഗിറ്റോ മരിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കര്‍ഷകന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് മുതല സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതലുടെ അക്രമം സ്ഥിരം സംഭവമായതിനാല്‍ ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ മുന്നൂറോളം മുതലകളെ ആക്രമിച്ച് കൊന്നൊടുക്കുകയായിരുന്നു.

കൊന്നവയില്‍ നാല് ഇഞ്ച് മുതല്‍ രണ്ട് രണ്ട് മീറ്റര്‍ വരെയുള്ള കുഞ്ഞുങ്ങളുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends