പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതോടെ മുത്തലാഖ് ചൊല്ലി ; വീണ്ടും കൂടെ ജീവിക്കണമെങ്കില്‍ പണവും ബൈക്കും നല്‍കണമെന്ന് ഭര്‍ത്താവിന്റെ ഡിമാന്‍ഡ് !

പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതോടെ മുത്തലാഖ് ചൊല്ലി ; വീണ്ടും കൂടെ ജീവിക്കണമെങ്കില്‍ പണവും ബൈക്കും നല്‍കണമെന്ന് ഭര്‍ത്താവിന്റെ ഡിമാന്‍ഡ് !
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും ഏറ്റെടുക്കണമെങ്കില്‍ സ്ത്രീധനമായി പണവും ബൈക്കും നല്‍കണമെന്നാവശ്യപ്പെട്ടെന്നും യുവതി പരാതി നല്‍കി. ഉത്തര്‍ പ്രദേശിലെ ഷംലിയിലാണ് സംഭവം.

ഒരാഴ്ച മുമ്പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ തന്നെ മുത്തലാഖ് ചെയ്യുകയായിരുന്നു. ഏറ്റെടുക്കണമെങ്കില്‍ സ്ത്രീധനമായി പണവും ബൈക്കും നല്‍കണമെന്നായിരുന്നു ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞ ഉടന്‍ തന്നെ തലാഖ് ചൊല്ലുകയായിരുന്നു' യുവതിയുടെ പരാതിയില്‍ പറയുന്നു. ഏഴ് ദിവസമായി നീതിക്കായി കാത്തിരിക്കുകയാണെന്ന് യുവതി പറഞ്ഞു'. യുവതിയുെട പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എ എസ് പി അറിയിച്ചു.

കഴിഞ്ഞ ദിവസവം സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ അരങ്ങേറിയിരുന്നു. റൊട്ടി കരിഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയിരുന്നു.

Other News in this category4malayalees Recommends