അച്ഛന്‍ കുറ്റവാളിയായതിനാല്‍ മകള്‍ കോളേജില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രിന്‍സിപ്പല്‍ ; പരീക്ഷയെഴുതാന്‍ അനുവദിച്ച് മകളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് പിതാവ് മൊയ്തീന്‍കുട്ടിയും

അച്ഛന്‍ കുറ്റവാളിയായതിനാല്‍ മകള്‍ കോളേജില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രിന്‍സിപ്പല്‍ ; പരീക്ഷയെഴുതാന്‍ അനുവദിച്ച് മകളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് പിതാവ് മൊയ്തീന്‍കുട്ടിയും
എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് കോളെജില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ കോളെജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്. പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളെജിലാണ് വിലക്കേര്‍പ്പെടുത്തിയത്.

വിഷയത്തില്‍ പ്രതിയായ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്എം ദന്തല്‍ കോളെജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. മെയ് 12 നാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. മെയ് 15 മുതല്‍ മകളെ കോളെജില്‍ പ്രവേശിക്കുന്നത് വിലക്കിയെന്നു പരാതിയില്‍ പറയുന്നു. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.

ജൂണ്‍ 25നു വിദ്യാര്‍ത്ഥിനി കോളെജില്‍ ഫീസടയ്ക്കാന്‍ എത്തിയപ്പോള്‍ ഫീസ് വാങ്ങാന്‍ അധികൃതര്‍ വിസമ്മതിച്ചു. അടുത്ത മാര്‍ച്ചില്‍ പരീക്ഷയെഴുതിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. കുട്ടിക്ക് 12 ദിവസത്തെ ഹാജര്‍ കുറവുണ്ട്. അതു സാധൂകരിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. ഡിസംബറില്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. പരീക്ഷ എഴുതാന്‍ അവസരം നല്‍കി മകളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് അച്ഛന്റെ ആവശ്യം. ജയില്‍ സൂപ്രണ്ട് വഴിയാണ് ഇയാള്‍ പരാതി അയച്ചത്.

Other News in this category4malayalees Recommends