അച്ഛന്റെ ശവമഞ്ചത്തിന് മുകളിലിരുന്ന് അച്ഛനെ നോക്കുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം വേദനയാകുന്നു ; വീരജവാന് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ ഈ മകളെ കുറിച്ചോര്‍ത്ത് നെഞ്ചുപിടയുകയാണ് ഏവരുടേയും

അച്ഛന്റെ ശവമഞ്ചത്തിന് മുകളിലിരുന്ന് അച്ഛനെ നോക്കുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം വേദനയാകുന്നു ; വീരജവാന് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ ഈ മകളെ കുറിച്ചോര്‍ത്ത് നെഞ്ചുപിടയുകയാണ് ഏവരുടേയും

അച്ഛന്റെ ശവപേടകത്തില്‍ ഇരുന്ന് അന്തിമ അഭിവാദ്യമര്‍പ്പിക്കുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ദൃശ്യം കാണുന്നവരില്‍ വേദനയാകുന്നു. കുപ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട 25 കാരനായ മുകുത് ബിഹാരി മീണ വീരമൃത്യു വരിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിനായി വീട്ടിലെത്തിച്ചപ്പോഴാണ് അഞ്ചു വയസ്സുകാരിയെ ശവമഞ്ചത്തിന് മുകളിലിരുത്തിയത്. നിശ്ചലനായി കിടക്കുന്ന അച്ഛനെ നോക്കുന്ന ആരുവിന്റെ മുഖം വേദനയാകുന്നു.


ശനിയാഴ്ചയായിരുന്നു സംസ്‌കാരം. പൂര്‍ണ്ണ സൈനീക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. പൊതു പ്രവര്‍ത്തകരും സൈനീക ഉദ്യോഗസ്ഥരുമടക്കം വന്‍ ജനാവലിയാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അച്ഛന്റെ ചിതയ്ക്ക് കൊള്ളിവയ്ക്കാനും മുത്തച്ഛന്റെ കൈകളില്‍ ഈ കുഞ്ഞുണ്ടായിരുന്നു.

ചടങ്ങിനെത്തി കളക്ടര്‍ ജിതേന്ദ്ര സോണിയുടെ വാക്കുകള്‍ വേദനയായി.

'' അച്ഛന്റെ ശവ മഞ്ചത്തിന് മേല്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി കരയാതിരിക്കുകയാണ് നീ. നിന്റെ നിഷ്‌കളങ്കത ഏറെ വികാരങ്ങളാണ് ഉയര്‍ത്തുന്നത്. ഈ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അനുഗ്രഹം നിന്നോടൊപ്പമുണ്ട്. നിന്റെ അച്ഛന്റെ മഹത്തായ രക്തസാക്ഷിത്വത്തില്‍ അഭിമാനമുള്ളവളായി നീ വളരുകയെന്നാണ് കളക്ടര്‍ കുറിച്ചത് .


Other News in this category4malayalees Recommends