ഇത്ര വിലപിടിച്ച ഗിഫ്റ്റ് !! എംപിമാര്‍ക്ക് ഐ ഫോണും ബാഗും ; കര്‍ണാടക മുഖ്യമന്ത്രിയുടെ സമ്മാനം വിവാദത്തില്‍

ഇത്ര വിലപിടിച്ച ഗിഫ്റ്റ് !! എംപിമാര്‍ക്ക് ഐ ഫോണും ബാഗും ; കര്‍ണാടക മുഖ്യമന്ത്രിയുടെ സമ്മാനം വിവാദത്തില്‍
ബംഗളൂരു ; ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എംപിമാര്‍ക്ക് വിലകൂടിയ മൊബൈല്‍ ഫോണും ബാഗും സമ്മാനിച്ചതായി ആരോപണം. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖറാണ് ഇതു സംബന്ധിച്ച് ആരോപണമുന്നയിച്ചത്.ഐഫോണ്‍ എക്‌സ്, മൂചിസ് ബാഗ് എന്നിവയാണ് എംപിമാര്‍ക്ക് നല്‍കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മുഖ്യമന്ത്രി നല്‍കിയ ഐഫോണിന്റെയും ബാഗിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത ശേഷമാണ് ആരോപണം ഉന്നയിച്ചത്. നാളെയാണ് കാവേരി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നത്. ഇതിനിടെ എന്തിനാണ് ഇത്രയും വില കൂടിയ സമ്മാനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കിയതെന്ന് രാജീവ് ചോദിക്കുന്നു.

ശമ്പള കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ശുചീകരണ തൊഴിലാളികള്‍ വന്‍ പ്രതിഷേധം നടത്തുകയാണ്. ആറു മാസത്തോളമായി അവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. എന്തിനാണ് ഇതിനിടെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇത്രയും വലിയ സമ്മാനം വാങ്ങിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ ചോദിച്ചു. അതിനിടെ വിവാദമായതോടെ സമ്മാനമായി ലഭിച്ച ഐഫോണും ബാഗും തിരിച്ചു നല്‍കാന്‍ എംപിമാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends