അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം ; മുഖ്യ പ്രതി മുഹമ്മദ് പിടിയിലായി

അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം ; മുഖ്യ പ്രതി മുഹമ്മദ് പിടിയിലായി
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി മുഖ്യപ്രതി മുഹമ്മദ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികളെ വിളിച്ചുവരുത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഇയാളെ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന വിവരം പുറത്തുവന്നിട്ടില്ല. കൊലപാതകത്തില്‍ സഹായിച്ച നാലു പേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ക്യാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്.

ഒന്നാം തിയതി രാത്രിയിലാണ് സംഭവം നടന്നത്. കേസില്‍ പോലീസ് എഫ്‌ഐആറിലെ ഒന്നാം പ്രതിയായ മുഹമ്മദ് സംഭവത്തിന് പിന്നാലെ ഒളിവില്‍പോയിരുന്നു. ആരാണ് കുത്തിയതെന്ന് ഇയാള്‍ പോലീസ് വിവരം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലീസ് വന്‍ തിരച്ചില്‍ തന്നെ നടത്തിയിരുന്നു. നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പല സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തുകയും ഇവരുടെ ബന്ധുവീടുകളിലും മറ്റും പരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രതികള്‍ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാനും മറ്റും പോലീസ് ശക്തമായ മുന്‍കരുതലുകളായിരുന്നു സ്വീകരിച്ചത്.മുഹമ്മദിന്റെ ആവശ്യ പ്രകാരമാണ് സംഘം ക്യാമ്പസിലെത്തിയത്. സംഭവത്തിന് പിന്നാലെ മുഹമ്മദ് കൊച്ചി വിടുകയും ചെയ്തു. പ്രൊഫഷണല്‍ കൊലപാതകത്തിന് പരിശീലനം കിട്ടിയവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

Other News in this category4malayalees Recommends