അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടേയില്ല ; അതെല്ലാം നുണയായിരുന്നുവെന്ന് മാലാ പാര്‍വതി

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടേയില്ല ; അതെല്ലാം നുണയായിരുന്നുവെന്ന് മാലാ പാര്‍വതി
ദിലീപ് വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ സംഭവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലാണ് മാലാ പാര്‍വതി നടത്തിയിരിക്കുന്നത്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടേയില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്.

പക്ഷേ അതൊരു നുണയായിരുന്നു. പുറത്താക്കും എന്നു പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിലും ആ തീരുമാനം പെട്ടെന്ന് തന്നെ മരവിപ്പിക്കുകയായിരുന്നു. പക്ഷേ അക്കാര്യം ആരെയും അറിയിച്ചില്ല. അവിടെയാണു സംഘടനയ്ക്കു തെറ്റുപറ്റിയത്. ആ തീരുമാനം മരവിപ്പിക്കുകയാണുണ്ടായത്.

തല്‍ക്കാലം അടുത്ത പൊതുയോഗത്തില്‍ ചര്‍ച്ചയാകാം എന്നു പോലും പറഞ്ഞിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയും പ്രശ്‌നം വരില്ലായിരുന്നു. ഞാന്‍ അടക്കം ആ മീറ്റിംഗില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം പെട്ടെന്നാണ് അറിയാനായത് ദിലീപിനെ തിരിച്ചെടുത്തുവെന്നത്.

പെട്ടെന്നാണ് ചോദ്യവും ഉത്തരവും വന്നതും എല്ലാവരും കയ്യടിച്ച് അത് പാസാക്കിയതും. അതുപോലെ എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല എന്നതിനും ഉത്തരമുണ്ട്. ഒരു ചര്‍ച്ചയ്ക്കുള്ള അവസരം അവിടെയുണ്ടായിരുന്നില്ല. അപ്പോഴത്തെ അന്തരീക്ഷം അതിനു യോജിക്കുന്നതായിരുന്നില്ല.

വേണമെങ്കില്‍ എഴുന്നേറ്റ് നിന്ന് പറയാം എന്നല്ലാതെ, നമുക്കിത് ചര്‍ച്ച ചെയ്യാം എന്നൊരു നിലപാട് അവിടെയുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ കുറേ പേരെങ്കിലും സംസാരിച്ചേനെ. പിന്നെ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കും സംസാരിക്കാമല്ലോ. പക്ഷേ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

Other News in this category4malayalees Recommends