ഇന്ത്യക്കാരന് ദുബായില്‍ നിന്ന് ജന്മദിന സമ്മാനം ; ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ കിട്ടിയത് ബിഎംഡബ്ല്യു

ഇന്ത്യക്കാരന് ദുബായില്‍ നിന്ന് ജന്മദിന സമ്മാനം ; ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ കിട്ടിയത് ബിഎംഡബ്ല്യു
ഇന്ത്യക്കാരന് ദുബായില്‍ നിന്ന് സര്‍പ്രൈസ് ജന്മദിന സമ്മാനം. ഇത്തവണ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലൂടെയാണ് ലെസ്‌ലി ഫെര്‍നാണ്ടസ് എന്ന ഇന്ത്യക്കാരനെ തേടി അപൂര്‍വ ജന്മദിന സമ്മാനം വന്ന് എത്തിയത്. ബിഎംഡബ്യു എക്‌സ് 6 കാറാണ് ലെസ്‌ലിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 1689 സീരീസിലെ 1211 ടിക്കറ്റിലൂടെയാണ് ലെസ്‌ലിയെ ഭാഗ്യം കടാക്ഷിച്ചത്.

ലെസ്‌ലി ദുബായില്‍ സ്ഥിര താമസമാക്കിയ വ്യക്തിയാണ്. ഒരു കോടിയിലധികം രൂപയാണ് ബിഎംഡബ്യു എക്‌സ് 6 കാറിന് ഇന്ത്യയില്‍ വില. ഓയില്‍ ഗ്യാസ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനിയറായി ജോലി ചെയുന്ന ലെസ്‌ലിയെ സമ്മാന വിവരം അതിശയിപ്പിച്ചു.

ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പും ലെസ്‌ലിയുടെ പിറന്നാളും. ബിഎംഡബ്യൂ എസ് 1000 ആര്‍ആര്‍ ബൈക്ക് സി.വി. മുസ്തഫയ്ക്കും നറുക്കപ്പെടിലൂടെ സമ്മാനമായി ലഭിച്ചു.

ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ സൗദി സ്വദേശി മുഹമ്മദ് അല്‍ ഹജ്‌രിക്കാണ് ലഭിച്ചിരിക്കുന്നത്. താന്‍ ആദ്യമായി എടുത്ത ടിക്കറ്റിലൂടെ സമ്മാനം കിട്ടിയത് സന്തോഷം പകരുന്നതായി അദ്ദേഹം പ്രതികരിച്ചു.

Other News in this category4malayalees Recommends