ആത്മാവെന്ന അത്ഭുത വിസ്മയത്തിന്റെ നേട്ടത്തില്‍ സെഹിയോന്‍ യൂറോപ്പ് നൂറിന്റെ നിറവില്‍

ആത്മാവെന്ന അത്ഭുത വിസ്മയത്തിന്റെ നേട്ടത്തില്‍ സെഹിയോന്‍ യൂറോപ്പ് നൂറിന്റെ നിറവില്‍

വില കുറഞ്ഞ രണ്ടു ചെമ്പു തുണ്ടുകള്‍ നല്‍കി ദൈവമാനുഷിക ചരിത്രം കീഴടക്കിയ ഒരു വനിതയുടെ കഥ നമുക്കറിയാം. ദൈവത്തിന് അവള്‍ പാവം വിധവ '' വിധവയുടെ കാണിക്ക'' ആയിരം കോടി സൂര്യനേക്കാള്‍ അഗ്‌നി പ്രഭയുള്ള വിധിയാളന്റെ കണ്ണുകള്‍ തന്നെ സൂഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും താന്‍ സര്‍വ ശക്തന്റെ പൊന്നോമനയായി മാറുകയാണെന്നും ആ സ്ത്രീ ഒരു പക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.


എല്ലാം അറിയുന്ന ദൈവം എന്തേ ഇങ്ങനെ ? വക്കോളവും കഴിഞ്ഞൊഴുകുന്ന സ്‌നേഹം ഗുരുവേ നീ കാണുന്നില്ലയോ , '' നീ എന്നെ സ്‌നേഹിക്കുന്നുവോ'' മൂന്നാം ആവര്‍ത്തിയില്‍ പത്രോസിന്റെ മനസ്സു പതറി. നിന്നോടൊപ്പം ഞാനുണ്ട്. എന്നോടൊപ്പം നീയുണ്ടോ.. സമയത്തിനുമപ്പുറമുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയുടെ സുവിശേഷമാണിത്. ഈ യാത്രയില്‍ നിന്റെ ഇളം പാദങ്ങള്‍ക്ക് പൊള്ളലേല്‍ക്കാം. ഇടറാതിരിക്കാന്‍ നിന്റെയൊപ്പം കൂടെ ഞാനുണ്ടാകണം

ദേശങ്ങളിലേക്ക് അനുഗ്രഹത്തിന്റെ നീര്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച ശുശ്രൂഷ നൂറു മാസങ്ങള്‍ പിന്നിടുമ്പോള്‍ അനിത്യതയില്‍ നിന്നും നിത്യതയിലേക്കുള്ള യാത്രയില്‍ ആത്മാവെന്ന അനുഗ്രഹ വിസ്മയത്തെ നേടാന്‍ ദൈവമൊരുക്കിയ ഈ ശുശ്രൂഷയെ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള എല്ലാവരോടും നിങ്ങള്‍ ഭാഗ്യവാന്മാര്‍ ദൈവത്തിന്റെ കണ്ണിലെ അത്ഭുത ശോഭയാണ് നിങ്ങള്‍.

ഓഗസ്ത് മാസത്തിലെ നൂറാം രണ്ടാം ശനിയാഴ്ച ശുശ്രൂഷയില്‍ ബഥേല്‍ ജന സമുദ്രമാകുമ്പോള്‍ !! സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു സോജി ഓലിക്കല്‍ അച്ഛനോടൊപ്പം അനുഗ്രഹീത സുവിശേഷകന്‍ ബ്ര. തോമസ് പോള്‍ (ഇന്റര്‍നാഷണല്‍ കാതലിക് ലേ ഇവാഞ്ചലിസ്റ്റ്) ചാള്‍സ് വൈറ്റ്‌ഹെഡ് (ചെയര്‍മാന്‍ ഇന്റര്‍നാച്ചുറല്‍ ക്രിസ്മാറ്റിക് കണ്‍സള്‍ട്ടേഷന്‍) ഫാ ബെന്നി ജോസഫ് (പാരിസ് പ്രീസ്റ്റ് സെന്റ് പാട്രിക് ചര്‍ച്ച് നോര്‍ത്താംപ്റ്റണ്‍) എന്നിവര്‍ ചേര്‍ന്ന് ശുശ്രൂഷ നയിക്കും.

ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവ ജനങ്ങള്‍ക്കും കുട്ടികള്‍ക്ക് അവര്‍ക്കു പ്രായമനുസരിച്ച് സെഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുക്കുന്നു. യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വാരുന്നാണ് ഇത് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന അനേകം സാക്ഷ്യങ്ങള്‍ .

കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊടൊപ്പം ബഹു സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാ പൂര്‍വ്വം ഏവരേയും കണ്‍വെന്‍ഷനിലേക്ക് (ആഗസ്റ്റ് 11) സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

രാവിലെ 84 pm വരെ

അഡ്രസ്

ബതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെവിന്‍ വേ,

വെസ്റ്റ് ബ്രോംവിച്ച്, B70 7JW

Other News in this category4malayalees Recommends