അവസരത്തിനായി നടിമാര്‍ കിടക്ക പങ്കുവച്ചു; ശ്രീ റെഡ്ഡി വീണ്ടും

അവസരത്തിനായി നടിമാര്‍ കിടക്ക പങ്കുവച്ചു; ശ്രീ റെഡ്ഡി വീണ്ടും
തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് പീഡനങ്ങള്‍ തുറന്നുപറഞ്ഞ നടി ശ്രീ റെഡ്ഡി ഓരോ ദിവസവും വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തുന്നത്. രാഥവേന്ദ്ര ലോറന്‍സ്, മുരുകദോസ്, നാനി, സുന്ദര്‍ സി, ശ്രീകാന്ത്, റാണ ദഗുബതിയുടെ സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. തന്നെ ലൈംഗീകമായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയ ശ്രീ റെഡ്ഡി പുതിയ വിവാദവും ഉയര്‍ത്തുന്നു.

തന്റെ ലിസ്റ്റ് ഒക്കെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര താരങ്ങളുടെ ലിസ്റ്റ് കേട്ടാല്‍ ഞെട്ടുമെന്നും ശ്രീ റെഡ്ഡി പറഞ്ഞു. തൃഷ, സാമന്ത, നയന്‍താര, ഹന്‍സിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീറെഡ്ഡി ഒളിയമ്പ് എയ്തിരിക്കുന്നത് മുന്‍ നിര താരങ്ങളെയെന്ന് മനസിലാക്കാവുന്ന സൂചനയാണ് വരുന്നത്.

ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റുണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടേയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു.

ആഗ്രഹത്തിനൊന്ന് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി തന്നോട് പറഞ്ഞതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി. എന്നാല്‍ പോസ്റ്റിട്ട് അധികം വൈകാതെ സുന്ദര്‍സിയുടെ ഭാര്യ ഖുശ്ബു മറുപടിയുമായി എത്തി. നായയെ പോലെ കുരയ്ക്കാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതുമൊക്കെ മണ്ടത്തരമാണ്, ഖുശ്ബു പ്രതികരിച്ചു.

Other News in this category4malayalees Recommends