കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് ഡോക്ടറായ പെണ്‍കുട്ടി

കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് ഡോക്ടറായ പെണ്‍കുട്ടി
കോടികളുടെ സ്വത്തുപേക്ഷിച്ച് തലമുണ്ഡനം ചെയ്ത് സന്യാസിയായി എംബിബിഎസുകാരി. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 കാരിയായ യുവതിയാണ് ലൗകീക ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ വെടിഞ്ഞ് സാധ്വി ശ്രീ വിശ്വറാം എന്ന സന്യാസി നാമം സ്വീകരിച്ചത്. വലിയ സ്വത്തുക്കളുടെ ഉടമയാണ് ഹീനയുടെ കുടുംബം. ആത്മീയ ജീവിതം തിരഞ്ഞെടുത്തപ്പോള്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഹീന പിന്മാറാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീതയില്‍ താല്‍പര്യം തുടങ്ങി. തല മുണ്ടനം ചെയ്ത് വെള്ള വസ്ത്രം ധരിച്ച് ഒരു പാത്രവുമായിട്ടാണ് ഹീന ജനിച്ച വീട് വിട്ടിറങ്ങിയത്.

12 വര്‍ഷമായി ഒറ്റക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഹീന മൂന്നു വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് അവര്‍ സന്യാസ ജീവിതം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഭവ്യ ഷാ എന്ന 12 കാരനായ കുട്ടിയും സന്യാസി ദീക്ഷ സ്വീകരിച്ചിരുന്നു.

Other News in this category4malayalees Recommends