ഞങ്ങള്‍ മാറി മാറി ഭിത്തി തുരന്നു ; ഗുഹയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ തേടി ; തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ തുറന്നുപറയുന്നു

ഞങ്ങള്‍ മാറി മാറി ഭിത്തി തുരന്നു ; ഗുഹയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ തേടി ; തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ തുറന്നുപറയുന്നു
പൊതുവേദിയിലെത്തി കുട്ടികള്‍ തങ്ങളുടെ ഗുഹാജീവിതം വെളിപ്പെടുത്തി. ഫുട്‌ബോള്‍ ജഴ്‌സി അണിഞ്ഞ് അവര്‍ എത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗുഹ തുരക്കാന്‍ വരെ തങ്ങള്‍ ശ്രമിച്ചെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. പാറക്കല്ലുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തു ദിവസത്തോളം ഓരോരുത്തര്‍ മാറി മാറി ഗുഹ തുരക്കാന്‍ ശ്രമിച്ചു.

കോച്ച് ഏകാ പോളും അനുഭവങ്ങള്‍ പങ്കുവച്ചു. കുട്ടികളില്‍ ഒരാള്‍ പുറത്തേക്കുള്ള വഴി കണ്ടെത്തിയെന്നും പറഞ്ഞെത്തി. അതോടെ ആശയക്കുഴപ്പമായി. അവിടെ ഇരിക്കണോ രക്ഷപ്പെടാന്‍ ശ്രമിക്കണോയെന്ന്. പിന്നീട് രക്ഷാ പ്രവര്‍ത്തകര്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാനും തീരുമാനിക്കുകയായിരുന്നു.

നടന്നതെല്ലാം അത്ഭുതമാണെന്ന് രക്ഷപ്പെട്ട അദുല്‍ സലാം പറഞ്ഞു.

ഇന്നലെ ഒരു ദിവസം മാധ്യമങ്ങള്‍ക്ക് കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാം, അതിന് ശേഷം യാതൊരു ഇടപെടലുകളുമുണ്ടാകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 45 മിനിറ്റായിരുന്നു പത്രസമ്മേളനത്തിന് അനുവദിച്ച സമയം.

Other News in this category4malayalees Recommends