ക്യൂബെക്കില്‍ പുതിയ ഇഒഐ സിസ്റ്റം നിലവില്‍ വരുന്നു; ക്യൂഎസ്ഡബ്ല്യൂപിക്കുള്ള പ്രൊഫൈലുകള്‍ മാനേജ് ചെയ്യുന്നതിനുള്ള പുതു വഴി; കുറഞ്ഞ പ്രൊസസിംഗ് സമയം മാത്രം വേണ്ടുന്ന സിസ്റ്റത്തിലൂടെ 18 വയസുകാര്‍ക്ക് ഒരു ഇഒഐ പ്രൊഫൈല്‍ ഏത് സമയത്തും സമര്‍പ്പിക്കാം

ക്യൂബെക്കില്‍ പുതിയ ഇഒഐ സിസ്റ്റം നിലവില്‍ വരുന്നു; ക്യൂഎസ്ഡബ്ല്യൂപിക്കുള്ള  പ്രൊഫൈലുകള്‍ മാനേജ് ചെയ്യുന്നതിനുള്ള പുതു വഴി; കുറഞ്ഞ പ്രൊസസിംഗ് സമയം മാത്രം വേണ്ടുന്ന സിസ്റ്റത്തിലൂടെ  18 വയസുകാര്‍ക്ക് ഒരു ഇഒഐ പ്രൊഫൈല്‍ ഏത് സമയത്തും സമര്‍പ്പിക്കാം
ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ എക്‌സ്പഷന്‍ ഓഫ് ഇന്ററസ്റ്റ് അഥവാ ഇഒഐ സിസ്റ്റവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ക്യൂബെക്ക് പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോള്‍. പുതിയ സിസ്റ്റത്തിലൂടെ പ്രൊസസിംഗ് സമയം 12 മാസങ്ങളില്‍ കുറവ് മതിയാകുമെന്നതാണ് പ്രധാന ഗുണം. അര്‍ഹരായ ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ മാനേജ് ചെയ്യുന്നത് ഇഒഐ സിസ്റ്റത്തിലൂടെയാണ്. ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിനായി (ക്യൂഎസ്ഡബ്ല്യൂപി) നിലവിലുള്ള ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ് അപ്ലിക്കേഷന്‍ പ്രൊസസിന് പകരമായിട്ടാണ് പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം നിലവില്‍ വരാന്‍ പോകുന്നത്. പുതിയ ഇഒഐ സിസ്റ്റം ഓഗസ്റ്റ് രണ്ട് മുതലാണ് നിലവില്‍ വരുന്നത്. ക്യൂഎസ്ഡബ്ല്യൂപിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ ആദ്യം ഓണ്‍ലൈനില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈല്‍ ക്യൂബെക്ക് ഇമിഗ്രേഷന്‍ മിനിസ്ട്രിക്കായി സബ്മിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്.

നിലവിലെ ഫസ്റ്റ്-കം , ഫസ്റ്റ് -സെര്‍വ്ഡ് മോഡലിനേക്കാള്‍ ഏറെ ഗുണപ്രദമാണ് വരാനിരിക്കുന്ന ഇഒഐ സിസ്റ്റമെന്ന് കാണാം. നിലവിലെ സിസ്റ്റമനുസരിച്ച് ക്യൂഎസ്ഡബ്ല്യൂപിക്ക് കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യാപ്-എക്‌സെപ്റ്റ് സ്റ്റാറ്റസിന് യോഗ്യത നേടാനാവുമായിരുന്നില്ല. ഇത് പ്രകാരം വര്‍ഷത്തിലെ ഒരു പ്രത്യേക സമയത്ത് മാത്രമേ അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നുളളൂ. എന്നാല്‍ പുതിയ ഇഒഐ സിസ്റ്റം നിലവില്‍ വന്നാല്‍ 18 വയസ് തികഞ്ഞ ആര്‍ക്കും ഒരു ഇഒഐ പ്രൊഫൈല്‍ ഏത് സമയത്തും സബ്മിറ്റ് ചെയ്യാവുന്നതാണ്. ക്യൂബെക്കില്‍ ഷോര്‍ട്ടേജുള്ള തൊഴിലുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സെലക്ഷന്റെ മുന്‍നിരയിലേക്ക് എളുപ്പമെത്താന്‍ സഹായിക്കുന്ന സിസ്റ്റമാണ് വരാന്‍ പോകുന്നതെന്നാണ് ക്യൂബെക്ക് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് ഹ്യൂര്‍ടെല്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends