മിസൗറി തടാകത്തില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞ് എട്ട് പേര്‍ മുങ്ങി മരിച്ചു; ടൂറിസ്റ്റ് ബോട്ട് ദുരന്തത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍; നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തിരുതകൃതി; ടേബിള്‍ റോക്ക് ലേക്കില്‍ സഞ്ചരിച്ച ബോട്ടിലുണ്ടായിരുന്നത് 31 പേര്‍

മിസൗറി തടാകത്തില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞ്  എട്ട് പേര്‍  മുങ്ങി മരിച്ചു; ടൂറിസ്റ്റ് ബോട്ട് ദുരന്തത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍; നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തിരുതകൃതി;  ടേബിള്‍ റോക്ക് ലേക്കില്‍ സഞ്ചരിച്ച ബോട്ടിലുണ്ടായിരുന്നത് 31 പേര്‍
മിസൗറി തടാകത്തില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞ് മുങ്ങി എട്ട് പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇവിടെ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബോട്ടിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തടാകത്തില്‍ പെട്ടെന്ന് വീശിയടിച്ച കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചുവെന്ന് ലോക്കല്‍ ഷെറീഫാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് മറ്റ് ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ടേബിള്‍ റോക്ക് ലേക്കിലുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സ്റ്റോണ്‍ കൗണ്ടി ഷെറീഫായ ഡൗഗ് റേഡര്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാണാതായവരെ തെരഞ്ഞ് കണ്ടുപിടിക്കുന്നതിനായി ഡൈവര്‍മാര്‍ തടാകത്തില്‍ പരിശ്രമം തുടരുന്നുണ്ടെന്നാണ് ഷെറീഫ് പറയുന്നത്.

അപകടത്തില്‍ പെട്ട ബോട്ടില്‍ ഏതാണ്ട് 31 പേരുണ്ടായിരുന്നുവെന്നാണ് ഷെറീഫ് പറയുന്നത്. വീലുകള്‍ ഉപയോഗിച്ച് കരയിലും ഓടാന്‍ സാധിക്കുന്ന ഡക്ക് ബോട്ട് കാറ്റഗറിയില്‍ പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. സതേണ്‍ മിസൗറിയില്‍ നിലകൊള്ളുന്ന ഈ മനുഷ്യനിര്‍മിത തടാകം വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. അര്‍കന്‍സാസിന്റെ അതിര്‍ത്തിയ്ക്കടുത്താണിത് നിലകൊള്ളുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടത്തില്‍ പെട്ടുവെന്ന ആശങ്കയാല്‍ നിരവധി പേരാണ് തടാകക്കരയില്‍ തടിച്ച് കൂടിയിരിക്കുന്നത്.

Other News in this category4malayalees Recommends