ദളിത് സ്ത്രീയെ സ്‌കൂളിലെ പാചകക്കാരിയാക്കിയതില്‍ പ്രതിഷേധം ; പാത്രങ്ങള്‍ വലിച്ചെറിഞ്ഞും അധിക്ഷേപിച്ചും പ്രതിഷേധിച്ച 87 മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

ദളിത് സ്ത്രീയെ സ്‌കൂളിലെ പാചകക്കാരിയാക്കിയതില്‍ പ്രതിഷേധം ; പാത്രങ്ങള്‍ വലിച്ചെറിഞ്ഞും അധിക്ഷേപിച്ചും പ്രതിഷേധിച്ച 87 മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
ചെന്നൈ ; ദളിത് സ്ത്രീയെ സ്‌കൂളിലെ പാചകക്കാരിയായി നിയമിച്ചതിനെതിരെ മറ്റു ജാതിക്കാരുടെ പ്രതിഷേധം. പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. ദളിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചതോടെ 30 രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ തയ്യാറായില്ല. തിരുപ്പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ജാതി വിവേചനം റിപ്പോര്‍ട്ട് ചെയ്തത്.

തിരുമാല ഗൗണ്ടന്‍ പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചകക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പപ്പലിനെ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം. പപ്പലിനെ പാചക്കാരിയായി നിയമിക്കാന്‍ അനുവദിച്ചതറിഞ്ഞ് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. പരാതിയില്‍ 87 പേര്‍ക്കെതിരെ കേസെടുത്തു.

പട്ടികജാതി, വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണ് കേസ്. 12 പ്രധാന പ്രതികള്‍ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് പപ്പലിനെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ചെയ്തു നല്‍കി .

Other News in this category4malayalees Recommends