അവധി ആഘോഷിക്കുന്നതിനിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ; പോലീസുകാരന്‍ മരിച്ച നിലയില്‍ ; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത കാട്ടി

അവധി ആഘോഷിക്കുന്നതിനിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ; പോലീസുകാരന്‍ മരിച്ച നിലയില്‍ ; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത കാട്ടി
കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് കുല്‍ഗാമിലെ വിജനമായ വയലില്‍ നിന്നാണ് പോലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് കത്വയില്‍ പരിശീലനത്തിലായിരുന്നു സലിം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പരിശീലനത്തിനിടെ അവധി ആഘോഷിക്കുന്നതിനിടെയാണ് സംഭവം. പിന്നില്‍ ലഷ്‌കര്‍ ഭീകരര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ അനന്ത്‌നാഗ് ജില്ലയില്‍ സൈനീക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൈന്യം ശക്തമായി തിരിച്ചടിച്ചു.

തെക്കന്‍ കശ്മീരില്‍ സൈനീകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് സമാന രീതിയില്‍ പോലീസുകാരനും കൊല്ലപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends