മഠാധിപതി ലക്ഷ്മിവര തീര്‍ഥസ്വാമിയുടെ മരണം കൊലപാതകമെന്ന് സംശയം ; യുവതി കസ്റ്റഡിയില്‍

മഠാധിപതി ലക്ഷ്മിവര തീര്‍ഥസ്വാമിയുടെ മരണം കൊലപാതകമെന്ന് സംശയം ; യുവതി കസ്റ്റഡിയില്‍
ഷിരൂര്‍ മഠാധിപതി ലക്ഷ്മിവരതീര്‍ഥസ്വാമിയുടെ മരണം കൊലപാതകമെന്ന് സംശയം. വിശദമായ ചോദ്യം ചെയ്യലിനായി മഠത്തിലെ പരിചാരികയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വാമിയുടെ മരണം ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയെയാണ് ശനിയാഴ്ച രാവിലെ ഹിരിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്യുകയാണ്.

ലക്ഷ്മിവരതീര്‍ഥയ്ക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശതീര്‍ഥ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തില്‍ സ്വാമിയെ പരിചരിച്ചിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈ സ്ത്രീയുമായി സ്വാമിക്ക് അതിരുവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇവര്‍ക്ക് സ്വാമി കിന്നിമുള്‍ക്കിയില്‍ വീടുവെച്ചുനല്‍കുകയും കാര്‍ വാങ്ങിക്കൊടുക്കുകയും ചെയ്തതായും പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.

സ്വാമിക്ക് വിഷബാധയേറ്റ അന്ന് പരിചാരികയുടെ കാര്‍ മഠത്തില്‍ ഉണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends