വിവാഹ ചിലവ് കുറയ്ക്കാന്‍ പിതാവ് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുട്ടിയെ തട്ടിക്കൊണ്ടുപോയല്‍ തന്ത്രം പൊളിഞ്ഞതോടെ നാണം കെട്ട് കുടുംബം

വിവാഹ ചിലവ് കുറയ്ക്കാന്‍ പിതാവ് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുട്ടിയെ തട്ടിക്കൊണ്ടുപോയല്‍ തന്ത്രം പൊളിഞ്ഞതോടെ നാണം കെട്ട് കുടുംബം
യുപിയില്‍ വിവാഹ ചെലവ് ചുരുക്കുന്നതിന് ബന്ധുക്കള്‍ മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലാണ് സംബവം. മകളുടെ വിവാഹത്തിന് ആളെണ്ണവും ചിലവും കുറയ്ക്കാന്‍ വധുവിന്റെ പിതാവും കുടുംബവും ഉപയോഗിച്ച ഈ തന്ത്രം ഒടുവില്‍ പോലീസ് പൊളിക്കുകകയായിരുന്നു. നാണം കെട്ട് ഒടുവില്‍ സംഭവം വധുവിന്റെ കുടുംബം സമ്മതിക്കുകയായിരുന്നു.

വിവാഹ ചിലവ് ചുരുക്കുന്നതിന് കുടുംബത്തില്‍ പെട്ട മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു വധുവിന്റെ കുടുംബം. വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചെലവ് ഉണ്ടാകുമെന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ 38 മണിക്കൂറിനുള്ളില്‍ കുട്ടിയെ തിരിച്ചുകിട്ടി.

Other News in this category4malayalees Recommends