ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലൈംഗീക പാഡനത്തിന് ഇരയാക്കിയ 19 കാരന് തൂക്കുകയര്‍

ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലൈംഗീക പാഡനത്തിന് ഇരയാക്കിയ 19 കാരന് തൂക്കുകയര്‍

ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലൈംഗീക പാഡനത്തിന് ഇരയാക്കിയ 19 കാരന് കോടതി തൂക്കുകയര്‍ വിധിച്ചു. ബാല പീഡനത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമ പ്രകാരമാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കഴിഞ്ഞ മാര്‍ച്ചിലാണ് രാജസ്ഥാന്‍ നിയമസഭ പാസാക്കിയത്. ഈ നിയമപ്രകാരമുള്ള ആദ്യത്തെ വധശിക്ഷയാണ് ഇന്നുണ്ടായത്. ബാല സംരക്ഷണ നിയമമായ പോക്‌സോ ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബാല പീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നത്.


മധ്യപ്രദേശ് സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഈ നിയമം കൊണ്ടുവന്നത്. ഡിസംബറിലാണ് മധ്യപ്രദേശ് നിയമം പാസാക്കിയത്. ഇതിന് ശേഷമാണ് രാജസ്ഥാന്‍ പുതിയ നിയമം കൊണ്ടുവന്നത്.

കവിഞ്ഞ മേയ് മാസം 9ന് സികാര്‍ ജില്ലയിലെ ലക്ഷ്മണ്‍ഗഡിലാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച മാതാപിതാക്കള്‍ ഒരു കിലോമീറ്റര്‍ അകലെ മൈതാനത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ തേടി.വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. അതിവേഗ കോടതിയിലാണ് വിചാരണ പൂര്‍ത്തിയാക്കിയത് .

Other News in this category4malayalees Recommends