ഗ്ലാസ്‌ഗോയിലെ മലയാളികള്‍ക്ക് വേദനയാകുന്നു ഷാജന്റെ മരണം ; ദിവ്യകാരുണ്യ ചടങ്ങില്‍ പങ്കെടുക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു ; ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചു

ഗ്ലാസ്‌ഗോയിലെ മലയാളികള്‍ക്ക് വേദനയാകുന്നു ഷാജന്റെ മരണം ; ദിവ്യകാരുണ്യ ചടങ്ങില്‍ പങ്കെടുക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു ; ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചു
ആഘോഷത്തിനിടെ ആഘാതമായി മാറി ഗ്ലാസ്‌ഗോ മലയാളി സമൂഹത്തെ സംബന്ധിച്ച് ഷാജന്‍ കുര്യന്‍ എന്ന ഷാജന്‍ ചേട്ടന്റെ മരണം. ദിവ്യകാരുണ്യ ചടങ്ങില്‍ പങ്കെടുത്തേ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണപ്പോള്‍ സുഹൃത്തുക്കളും പരിചയക്കാരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി

പരിപാടിയില്‍ സജീവമായി പങ്കെടുത്ത ഷാജന്‍ വേദിയില്‍ കുടുംബത്തോടൊപ്പം കയറി നൃത്തം ചെയ്തിരുന്നു .ശേഷം സുഹൃത്തുക്കളോട് സംസാരിച്ചു നില്‍ക്കേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നഴ്‌സുമാര്‍ അടക്കം ഓടിയെത്തി സിപിആര്‍ അടക്കം പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിമിഷങ്ങള്‍ക്കകം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

53 വയസ്സമാണ് പ്രായം. മൃതദേഹം ഗവാന്‍ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തിന്റെ മരണമറിഞ്ഞ് ഗ്ലാസ്‌ഗോയില്‍ നിന്നും സ്‌കോട്‌ലന്‍ഡില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. ഫാ ജോസഫ് വെമ്പാടുംതറയും ഫാ ബിനുവും ആശുപത്രിയിലെത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഏറെ സന്തോഷത്തോടെ സംസാരിച്ചുനിന്ന ഷാജന്‍ പെട്ടെന്ന് മരണത്തെ പുല്‍കിയപ്പോള്‍ ഏവരും തരിച്ചു നില്‍ക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി ഗ്ലാസ്‌ഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ഷാജന്റെ മരണം ആഘാതമായിരിക്കുകയാണ് .

ടാക്‌സി ഓടിച്ചിരുന്നാല്‍ ഒട്ടേറെ പരിചയക്കാര്‍ ഇദ്ദേഹത്തിനുണ്ടായി. കെന്റില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് താമസം മാറിയ ഷാജന്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

ഷാജന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചന. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ ഷാജന്‍ കുടുംബത്തോടൊപ്പമായിരുന്നു ഗ്ലാസ്‌ഗോയില്‍ താമസം. കോട്ടയം മോനിപ്പിള്ളി സ്വദേശിനിയായ ഷൈലജയാണ് ഭാര്യ. അര്‍ഷ, ആഷ്‌നി, ആദര്‍ശ്, അമിത് എന്നിവരാണ് മക്കള്‍. മൂത്ത മകളുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് കവിഞ്ഞത്.

കരിന്തരക്കല്‍ കണ്ണാത്തുകുഴി കുര്യന്റെയും റിട്ടയേര്‍ഡ് നഴ്‌സായ അന്നമ്മയുടെയും മകനാണ്. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത് .


Other News in this category4malayalees Recommends