സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ

സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ
ദുബൈ ; കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലേക്കെത്തിക്കാന്‍ സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു രോഗിയെ എത്തിക്കാന്‍ ചിലവു വരിക നാലര ലക്ഷം രൂപയാണ്. ദേശീയ വിമാന കമ്പനിയുടെ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

വിദേശത്ത് ചികിത്സാ ചിലവ് ഏറെയായതിനാല്‍ പലരും നാട്ടിലെത്തിയാണ് ചികിത്സിക്കാറ്. ഇങ്ങനെയുള്ളവര്‍ക്ക് ലക്ഷങ്ങള്‍ വേണ്ടിവരുന്നു നാട്ടിലെത്താന്‍ .

എക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയര്‍ ഇന്ത്യ തുടങ്ങി വച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു ഈ ടിക്കറ്റ് നല്‍കിയത്. ഈ മാസം 20 മുതലാണ് മാറ്റം.

അന്താരാഷ്ട്ര വിമാന നിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കില്‍ നാലിരട്ടിയും നിരക്ക് വര്‍ദ്ധനവുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്‌ക്കേണ്ടിവരും. പുതിയ തീരുമാനം പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുകയാണ് .

Other News in this category4malayalees Recommends