ടൊറന്റോ ഗ്രീക്ക്ടൗണ്‍ നൈബര്‍ഹുഡിലെ വെടിവയ്പില്‍ ആക്രമിയടക്കം മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു; വെടിയുതിര്‍ത്ത 29കാരന്‍ മരിച്ചത് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ; ത്വരിതഗതിയിലുള്ള അന്വേഷണവുമായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റേഷന്‍സ് യൂണിറ്റ്

ടൊറന്റോ ഗ്രീക്ക്ടൗണ്‍ നൈബര്‍ഹുഡിലെ വെടിവയ്പില്‍ ആക്രമിയടക്കം മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു; വെടിയുതിര്‍ത്ത 29കാരന്‍ മരിച്ചത് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ; ത്വരിതഗതിയിലുള്ള അന്വേഷണവുമായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റേഷന്‍സ് യൂണിറ്റ്
ടൊറന്റോവില്‍ നടന്ന വെടിവയ്പില്‍ ആക്രമിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടൊറന്റോ ഗ്രീ്ക്ക്ടൗണ്‍ നൈബര്‍ഹുഡില്‍ തോക്ക് ധാരി നടത്തിയ വെടിവയ്പില്‍ 14 പേര്‍ക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. മൂന്ന് പേര്‍ മരിച്ചുവെന്ന് പ്രവിശ്യയിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റേഷന്‍സ് യൂണിറ്റിന്റെ വക്താവായ മോണിക്ക ഹുഡോന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡാന്‍ഫോര്‍ത്ത് സ്ട്രീറ്റിലാണ് ആക്രമണം നടന്നിരിക്കുന്നത്. മരിച്ച രണ്ടാമത്തെയാളെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വെടിയേറ്റ ആദ്യത്തെ ആള്‍ ഞായറാഴ്ച രാത്രി മരിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു ചെറിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഇന്നലെ രാത്രി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വെടിവയ്പിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന 29 കാരന്‍ ആക്രമം നടന്ന ഇടത്ത് നിന്നും മൂന്ന് ബ്ലോക്കുകള്‍ക്കപ്പുറം നിലകൊള്ളുന്നുവെന്ന് മനസിലാക്കിയ തങ്ങള്‍ അവിടെയെത്തുകയായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റേഷന്‍ യൂണിറ്റ് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് പോലീസ് വെടിവച്ചപ്പോള്‍ ഇയാള്‍ തിരിച്ച് വെടിവച്ചിരുന്നുവെങ്കിലും അവസാനം ഇയാളെ ഡാന്‍ഫോര്‍ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ പോലീസിന്‍രെ വെടിയേറ്റിട്ടാണോ അതല്ല സ്വയം വെടിവച്ചാണോ മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇയാള്‍ സ്വയം വെടിവച്ചിട്ടാണോ മരിച്ചതെന്നും അതല്ല പോലീസിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പിഴവ് സംഭവിച്ചുവോയെന്ന കാര്യം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റേഷന്‍ യൂണിറ്റ് അന്വേഷിക്കുന്നുണ്ട്. സംഭവത്തോടനുബന്ധിച്ച് നടന്ന എല്ലാ മരണങ്ങളെക്കുറിച്ചും പരുക്കേറ്റവരെ കുറിച്ചും യൂണിറ്റ് അന്വേഷിക്കുന്നുണ്ട്. ഇതില്‍ പോലീസിന്റെ ഇടപെടലുണ്ടായോ എന്നാണ് പ്രത്യേകമായി അന്വേഷിക്കുന്നത്. തോക്കുധാരി വെടിയേറ്റ് മരിച്ചിരിക്കുന്ന ഇടത്തിലെ ബിസിനസുകളില്‍ നിന്നും ആളുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ ഫോട്ടോകളോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ വച്ചാണ് തോക്ക് ധാരി ഒരു സ്ത്രീയെ വെടിവച്ച് കൊല്ലുകയും 13 പേരെ വെടിവച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends