ബിഹാറിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ 44 ല്‍ 21 പെണ്‍കുട്ടികള്‍ ലൈംഗീകപീഡനത്തിന് ഇരയായി ; ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സൂചന

ബിഹാറിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ 44 ല്‍ 21 പെണ്‍കുട്ടികള്‍ ലൈംഗീകപീഡനത്തിന് ഇരയായി ; ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സൂചന
മുസാഫര്‍പൂരിലെ അഗതി മന്ദിരത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്ന ഒരു പെണ്‍കുട്ടിയെ കൊന്നുകുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

മുസാഫര്‍പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തിലെ 21 പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായെന്ന വാര്‍ത്ത ഏവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അഗതി മന്ദിരത്തിലെ 44 പെണ്‍കുട്ടികളില്‍ 21 പേര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തി.

ഇതിനിടെയാണ് അഗതി മന്ദിരത്തില്‍ താമസിച്ചിരുന്ന ഒരു പെണ്‍കുട്ടി കൊലപാതക വിവരം വെളിപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പത്തുപേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തെ സംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .

Other News in this category4malayalees Recommends