യുപിയില്‍ 16 കാരിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കാട്ടില്‍വച്ച് പീഡിപ്പിച്ചു

യുപിയില്‍ 16 കാരിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കാട്ടില്‍വച്ച് പീഡിപ്പിച്ചു
യുപിയിലെ ഝാന്‍സിയില്‍ 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഈ മാസം 12 നാണ് സംഭവം. വയലില്‍ ജോലി ചെയ്യുകയായിരുന്ന അമ്മയ്ക്ക് ഭക്ഷണം നല്‍കുന്നതിനായി പെണ്‍കുട്ടി പുറത്തുവന്നപ്പോഴാണ് സംഭവം. ഈ സമയം പെണ്‍കുട്ടിയുടെ സുഹൃത്ത് വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് വാഹനം വന പ്രദേശത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കാട്ടില്‍ വച്ച് ഇവര്‍ പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കുകയും ചെയ്തു. ആറു മിനിറ്റ് ധൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നു. പെണ്‍കുട്ടി അലറി കരയുന്നതും ദൃശ്യത്തില്‍ കാണാം. അഞ്ചോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് അറസ്റ്റിലായത്. പ്രധാനപ്രതി അറസ്റ്റിലായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends