പാക്കിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന കൂട്ടായ്മ ഇന്ത്യക്ക് ഭീഷണിയെന്ന് യുഎസ് ലോ മേക്കറുടെ മുന്നറിയിപ്പ്; ഈ സഖ്യം മേഖലയിലെ ജനാധിപത്യത്തിനും ഭീഷണിയെന്ന് ഡാന റോഹ്രാബേച്ചര്‍

പാക്കിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന കൂട്ടായ്മ ഇന്ത്യക്ക് ഭീഷണിയെന്ന് യുഎസ് ലോ മേക്കറുടെ മുന്നറിയിപ്പ്; ഈ സഖ്യം മേഖലയിലെ ജനാധിപത്യത്തിനും ഭീഷണിയെന്ന് ഡാന റോഹ്രാബേച്ചര്‍
പാക്കിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന കൂട്ടായ്മ ഏതര്‍ത്ഥത്തിലും അപകടമാണെന്ന് ഇന്ത്യ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി യുഎസ് ലോമേക്കറായ ഡാന റോഹ്രാബേച്ചര്‍ രംഗത്തെത്തി. ചൈനയും പാക്കിസ്ഥാനും കൈകോര്‍ക്കുന്നത് സമീപരാജ്യങ്ങള്‍ക്കും മേഖലയിലെ ജനാധിപത്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും ഡാന എടുത്ത് കാട്ടുന്നു. പാക്കിസ്ഥാനെ ചൈന തങ്ങളുടെ എക്കാലത്തെയും സഖ്യകക്ഷിയാക്കിയാണ് മാറ്റിയിരിക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് ഇരു വിഭാഗവും നിരവധി ഡെവലപ്‌മെന്റ് പ്രൊജക്ടുകള്‍ സംയുക്താടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നതെന്നും യുഎസ് ലോ മേക്കര്‍ പറയുന്നു.

ചൈന-പാക്കിസ്ഥാന്‍ എക്കണോമിക് കോറിഡോറിന്റെ (സിപിഇസി) ഭാഗമായിട്ട് 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഡാന ഇന്ത്യക്കുളള മുന്നറിയിപ്പെന്നോണം എടുത്ത് കാട്ടുന്നു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിന്‍ഗിന്റെ ബോര്‍ഡര്‍ ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവി(ബിആര്‍ഐ)ന്റെ ഭാഗമായിട്ടാണ് സിപിഇസി നടപ്പിലാക്കിയിരിക്കുന്നത്. സിപിഇസി 2015ലാണ് ലോഞ്ച് ചെയ്തിരുന്നത്. റോഡുകള്‍, റെയില്‍വേസ്, എനര്‍ജി പ്രൊജക്ടുകള്‍ ചൈനയിലെ വിഭവ സമൃദ്ധമായ സിന്‍ജിയാന്‍ഗ് ഉയ്ഗുര്‍ ഓട്ടോണമസ് റീജിയണുമായി ചേര്‍ന്നാണ് ഈ പ്രൊജക്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായി വര്‍ത്തിച്ച ജെയ്ഷ് ഇ മുഹമ്മദിനെ അന്താരാഷ്ട്ര ഭീകരനായി യുഎന്നിനെകൊണ്ട് പ്രഖ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈന വിഘാതം സൃഷ്ടിച്ചിരുന്നു.സിന്ധികള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതും മറ്റും പാക്ക് - ചൈന കൂട്ടുകെട്ടിന്റെ പരോക്ഷ ഫലമാണെന്നും യുഎസ് ലോ മേക്കര്‍ എടുത്ത് കാട്ടുന്നു. പാക്കിസ്ഥാനിലെ അഴിമതി ഭരണ കൂടം ലോകത്തില്‍ ഏറ്റവുംകടുത്ത മനുഷ്യാവകാശ നിഷേധിയായ ചൈനയുമായി കൂട്ട് ചേരുമ്പോള്‍ ഏറ്റവും ഭീകരമായ കൂട്ടായ്മയാണ് ലോകത്തുണ്ടാവുന്നതെന്നും ഡാന ഇന്ത്യക്ക് മുന്നറിയിപ്പേകുന്നു.


Other News in this category4malayalees Recommends