റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു

റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. രാവിലെ 8.30ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി റവ.ഫാ. ജോയി ജോണ്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ച് ആനയിക്കും. തുടര്‍ന്നു നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മുപ്പത്തിരണ്ടാമത് കുടുംബമേളയിലെ മുഖ്യാതിഥിയായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന തിരുമനസ്സ് മികച്ച ധ്യാന പ്രസംഗകനും, സാധു യുവജന സംരക്ഷണമേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയുമാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകയ്ക്കുവേണ്ടി സെക്രട്ടറി സാമുവേല്‍ കോശി കോടിയാട്ട് അറിയിച്ചു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends