യുഎഇയില്‍ പൊതുമാപ്പ് ഇന്ന് മുതല്‍ ; പിഴയോ നിയമ മടപടികളോ നേരിടാതെ രാജ്യം വിടാനാകും

യുഎഇയില്‍ പൊതുമാപ്പ് ഇന്ന് മുതല്‍ ; പിഴയോ നിയമ മടപടികളോ നേരിടാതെ രാജ്യം വിടാനാകും
ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. 'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശമുയര്‍ത്തിയാണ് പൊതുമാപ്പ് നടപ്പാക്കുന്നത്.

ശിക്ഷനടപടികളൊന്നും കൂടാതെ ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. ആര്‍ക്കും യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് പൊതുമാപ്പിന്റെ പ്രധാന സവിശേഷതയായി കണക്കാക്കാം. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവായിരിക്കുമെന്നാണ് യുഎഇ. ഇമിഗ്രേഷന്‍ അധികൃതരുടെ നിഗമനം. പൊതുമാപ്പിന് ശേഷവും മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ പിഴയും കടുത്ത നിയമനടപടിയും നേരിടേണ്ടി വരും.

ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരുന്നത്. അവസാനമായി 2012ല്‍ ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. രണ്ടുമാസമായിരുന്നു അന്നത്തെ പൊതുമാപ്പിന്റെ കാലാവധി. വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുമാപ്പും നടപ്പാക്കുന്നത്.

Other News in this category4malayalees Recommends