പാകിസ്താനില്‍ 12 സ്‌കൂളുകള്‍ കത്തിച്ചു ; പകുതിയിലെറെയും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നവ

പാകിസ്താനില്‍ 12 സ്‌കൂളുകള്‍ കത്തിച്ചു ; പകുതിയിലെറെയും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നവ
ഇസ്ലാമാബാദ് ; പാകിസ്താനില്‍ ഭീകരര്‍ അഗ്നിക്കിരയാക്കിയത് 12 സ്‌കൂളുകള്‍. ഇവയില്‍ പകുതിയില്‍ ഏറെയും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍. ഗില്‍ഗിത് ബബാള്‍ട്ടിസ്താനിലാണ് സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.

സ്‌കൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അക്രമികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. സ്‌ഫോടനം നടന്നതിന്റെ തെളിവൊന്നും കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. നിര്‍മ്മാണത്തിലിരുന്ന സ്‌കൂള്‍ പോലും തകര്‍ക്കപ്പെട്ടു. പത്തുവര്‍ഷത്തിനിടെ പാകിസ്താനിലെ ഗോത്രവര്‍ഗ മേഖലകളിലുള്ള 1500 സ്‌കൂളുകളാണ് തകര്‍ക്കപ്പെട്ടത്.

Other News in this category4malayalees Recommends