ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു ; കോടികളുടെ വാഹനങ്ങള്‍ തകര്‍ത്ത് ഫിലിപ്പിന്‍സ് സര്‍ക്കാര്‍

ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു ; കോടികളുടെ വാഹനങ്ങള്‍ തകര്‍ത്ത് ഫിലിപ്പിന്‍സ് സര്‍ക്കാര്‍
വാഹനപ്രേമികള്‍ക്ക് വേദനയാകും ഈ കാഴ്ച.ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങി 60 ആഡംബര കാറുകളാണ് തകര്‍ത്തത്. ജെസിബി ഉപയോഗിച്ച് കാറുകള്‍ തകര്‍ക്കുകയായിരുന്നു. കാറുകള്‍ കൂടാതെ എട്ട് ആഡംബര ബൈക്കുകളും ഫിലിപ്പൈന്‍സില്‍ തകര്‍ത്തു.

അനധികൃതമായി ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് തകര്‍ത്തത്. കാറുകള്‍ക്ക് എല്ലാത്തിനും കൂടി 35 കോടിയിലധികം വില വരും. ബൈക്കുകള്‍ക്ക് എല്ലാത്തിനും കൂടി ആറ് കോടിയില്‍ അധികവും. അനധികൃതമായ ഇറക്കുമതികള്‍ തടയാനുള്ള ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ നീക്കമാണിത്. പ്രസിഡന്റും ഇവിയെ കാഴ്ചക്കാരനായി ഉണ്ടായി.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ, പോര്‍ഷെ, ബിഎംഡബ്ല്യുവിന്റെ നിരവധി വാഹനങ്ങള്‍, ഹാര്‍ലി ഡേവ്ഡ്‌സണ്‍ ബൈക്കുകള്‍ എന്നിവ തകര്‍ത്ത വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.

അനധികൃതമായി ഇറക്കുമതി ചെയ്ത 800 വാഹനങ്ങള്‍ നേരത്തെ തകര്‍ത്തിരുന്നു .


Other News in this category4malayalees Recommends