മാതാപിതാക്കളുടെ സെല്‍ഫി പ്രിയം ; മൂന്നു വയസ്സുള്ള മകളുടെ ജീവനെടുത്തു

മാതാപിതാക്കളുടെ സെല്‍ഫി പ്രിയം ; മൂന്നു വയസ്സുള്ള മകളുടെ ജീവനെടുത്തു
സൂറത്ത് ; മാതാപിതാക്കളുടെ സെല്‍ഫി മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. സൂറത്തിലെ അല്‍ത്താന്‍ ഗാര്‍ഡനിലെ പുഴയില്‍ മുങ്ങിയാണ് കുഞ്ഞ് മരിച്ചത്. അവധി ദിവസം രണ്ടു മക്കള്‍ക്കൊപ്പമാണ് ദമ്പതികള്‍ ഗാര്‍ഡനിലെത്തിയത്. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ ദമ്പതികള്‍ മക്കളെ തനിച്ചു നിര്‍ത്തി ഗാര്‍ഡന്റെ മറ്റൊരു ഭാഗത്തെയ്ക്ക് പോയി. തിരികെ വന്നപ്പോള്‍ കുട്ടിയെ കാണുന്നില്ലെന്ന് മനസിലായി. പുഴയില്‍ വീണതാകാമെന്നും തിരച്ചില്‍ നടത്താമെന്നും അധികൃതര്‍ പറഞ്ഞ്‌പോള്‍ ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന നിലപാടിലായിരുന്നു മാതാപിതാക്കള്‍. പക്ഷെ അധികൃതര്‍ ഇടന്‍ നടത്തിയ തിരച്ചിലില്‍ പുഴയില്‍ നിന്ന് കുട്ടിയുടെ ചെരിപ്പ് കണ്ടെത്തി.

പിന്നീട് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ ആസമയം സെല്‍ഫിയെടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. കുട്ടികള്‍ കളിക്കുകയായിരുന്നുവെന്നാണ് വിചാരിച്ചതെന്നും ഇവര്‍ പറഞ്ഞു .

Other News in this category4malayalees Recommends