മാധ്യമങ്ങളെ കണ്ട ഉടന്‍ വിവാഹ നിശ്ചയ മോതിരം ഊരി പോക്കറ്റിലിട്ട് ഒളിപ്പിക്കുന്ന പ്രിയങ്കയുടെ ദൃശ്യം വൈറലായി

മാധ്യമങ്ങളെ കണ്ട ഉടന്‍ വിവാഹ നിശ്ചയ മോതിരം ഊരി പോക്കറ്റിലിട്ട് ഒളിപ്പിക്കുന്ന പ്രിയങ്കയുടെ ദൃശ്യം വൈറലായി
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോസാനും തമ്മിലുള്ള പ്രണയം പരസ്യമായ കാര്യമാണ്. പ്രിയങ്ക നികിന്റെ കുടുംബം സന്ദര്‍ശിച്ചതും നിക് ഇന്ത്യയില്‍ എത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു. പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നതായും വാര്‍ത്തയുണ്ട്. ഇതിനിടെ പുതിയ വീഡിയോ പുറത്തുവന്നു. എയര്‍പോര്‍ട്ടിലെത്തിയ പ്രിയങ്കയെ പാപ്പരാസികള്‍ വളഞ്ഞു. ഈ സമയം തന്റെ കയ്യില്‍ കിടന്ന എന്‍ഗേജ്‌മെന്റ് മോതിരം ആരും കാണാതെ ഊരി പോക്കറ്റിലേക്ക് മാറ്റി. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട് .

ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയ്ക്കായി ന്യൂയോര്‍ക്കില്‍ നിന്ന് നിക് മോതിരം വാങ്ങിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സിംഗപൂരില്‍ നടന്ന സംഗീത നിശയില്‍ നിക് പാടുമ്പോള്‍ ഡാന്‍സ് കളിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു .

Other News in this category4malayalees Recommends