ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിന്റെ കാര്യം പറഞ്ഞു, കാണാനും അവസരമുണ്ടാക്കി ; ദിലീപ് മെസേജ് അയച്ചിട്ടും മറുപടി നല്‍കിയില്ല ; റോഷന്‍ ആന്‍ഡ്രൂസ്

ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിന്റെ കാര്യം പറഞ്ഞു, കാണാനും അവസരമുണ്ടാക്കി ; ദിലീപ് മെസേജ് അയച്ചിട്ടും മറുപടി നല്‍കിയില്ല ; റോഷന്‍ ആന്‍ഡ്രൂസ്
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ ' ശ്രീകുമാര്‍ മേനോനാണ് മഞ്ജു സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുന്നു കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന വാര്‍ത്ത എന്ന അറിയിച്ചത്. അങ്ങനെ കാര്യമറിയാന്‍ ഞാന്‍ ദിലീപിനെ വിലിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനു മറുപടിയും നല്‍കിയില്ല. പിന്നീട് മഞ്ജുവുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാറിനെ വിളിച്ച് മഞ്ജുവുമായി അപ്പോയ്‌മെന്റ് എടുക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചുപറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാന്‍ പറ്റിയത്, റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു .

Other News in this category4malayalees Recommends