യുകെയിലെ പെരുകി വരുന്ന ചൂട് പോലീസിന് കൂടുതല്‍ പണിയുണ്ടാക്കുന്നു; കാരണം ചൂടിനെ അതിജീവിക്കുന്നതിനായി നിരവധി പേര്‍ പുറത്തിറങ്ങി മദ്യപിക്കുന്നത്; വര്‍ധിച്ച പാര്‍ട്ടികളും പ്രശ്‌നങ്ങളുണ്ടാക്കുന്നു; തീരപ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളും പ്രശ്‌നകേന്ദ്രങ്ങള്‍

യുകെയിലെ പെരുകി വരുന്ന ചൂട് പോലീസിന് കൂടുതല്‍ പണിയുണ്ടാക്കുന്നു; കാരണം ചൂടിനെ അതിജീവിക്കുന്നതിനായി നിരവധി പേര്‍ പുറത്തിറങ്ങി മദ്യപിക്കുന്നത്; വര്‍ധിച്ച പാര്‍ട്ടികളും പ്രശ്‌നങ്ങളുണ്ടാക്കുന്നു; തീരപ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളും പ്രശ്‌നകേന്ദ്രങ്ങള്‍

യുകെയില്‍ വര്‍ധിച്ച് വരുന്ന ഉഷ്ണതരംഗത്തോടുള്ള പ്രതികരണമായി ആളുകള്‍ തികച്ചും അപ്രതീക്ഷിതമായ പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാല്‍ പോലീസിന് മേലുള്ള സമ്മര്‍ദം വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. കടുത്ത ചൂടിനെ അതിജീവിക്കുന്നതിനായി ആളുകള്‍ സമയക്രമമില്ലാതെ പൊതു ഇടങ്ങളില്‍ കഴിച്ച് കൂട്ടുന്നതും അമിതമായ മദ്യപിക്കുന്നതും ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത് പോലീസ് ഫെഡറേഷന്‍ ചെയറായ ജോണ്‍ അപ്‌റ്റെറാണ്.


ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനും ഹാരി-മേഗന്‍ വിവാഹത്തിനും പോലീസിന് മേലുണ്ടായ സമര്‍ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ചൂടിന്റെ പേരിലും കടുത്ത സമ്മര്‍ദമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കാലാവസ്ഥ പരിധിവിട്ട് ചൂടാകുന്നതോടെ ആളുകള്‍ തികച്ചും അപരിതമായ പ്രതികരണമാണ് രാജ്യവ്യാപകമായി കാഴ്ച വയ്ക്കുന്നതെന്നും അതിനാല്‍ പോലീസിന്റെ ആവശ്യം വര്‍ധിച്ചിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കടുത്ത ചൂടിനെ അതിജീവിക്കുന്നതിനായി അകത്തളങ്ങളില്‍ നിന്നും അസമയങ്ങളില്‍ വരെ കൂടുതല്‍ പേര്‍ പുറത്തിറങ്ങി കൂടുതലായി മദ്യപിച്ച് തെരുവുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് വര്‍ധിക്കുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് പെരുകിയിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോലീസിന് ഇപ്പോള്‍ പതിവിലുമധികം പാടുപെടേണ്ടി വരുന്നുണ്ട്. ചൂടിനെ അതിജീവിക്കുന്നതിനായി കൂടുതല്‍ പാര്‍ട്ടികള്‍ നടന്ന് വരുന്നതും പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

നേരത്തെ തന്നെ കടുത്ത ജോലിഭാരത്താലും ഓഫീസര്‍മാരുടെ കുറവിനാലും ഫണ്ടിന്റെ അപര്യാപ്തതയാലും വീര്‍പ്പ് മുട്ടുന്ന പോലീസിനെ കൂടുതല്‍ കഷ്ടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് കടുത്ത ചൂട് മൂലമുണ്ടായിരിക്കുന്നതെന്നും അപ്‌റ്റെര്‍ വിശദീകരിക്കുന്നു. ബ്രിട്ടനിലെ തീരപ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളും ഈ വേളയില്‍ കൂടുല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളായി മാറിയിരിക്കുന്നുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു. കാരണം ഈ അവസരത്തില്‍ ചൂടിനെ അതിജീവിക്കുന്നതിനായി ഇവിടങ്ങളില്‍ കൂടുതല്‍ പേര്‍ തടിച്ച് കൂടുന്നതിനാലാണിത്. ന്യൂഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളെ ഉദാഹരണമായി എടുത്ത് കാട്ടാമെന്നാണ് അപ്‌റ്റെര്‍ പറയുന്നത്.

Other News in this category4malayalees Recommends