കരുണാനിധി തമിഴ് ജനതയുടെ സ്വരമായിരുന്നുവെന്ന് നടി നയന്‍താര

കരുണാനിധി തമിഴ് ജനതയുടെ സ്വരമായിരുന്നുവെന്ന് നടി നയന്‍താര
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി തമിഴ് ജനതയുടെ സ്വരമായിരുന്നുവെന്ന് നടി നയന്‍താര അനുസ്മരിച്ചു. തമിഴ്‌നാടിന്റെ സ്വരമായിരുന്ന അസാധാരണ മികവ് പുലര്‍ത്തിയിരുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. 75 വര്‍ഷമായി വാര്‍ത്തകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. കരുണാനിധിയുടെ നേട്ടങ്ങള്‍ അവിസ്മരീണയമാണ്. തമിഴ്‌നാടിന്റെ മുഖമായിരുന്നു അദ്ദേഹം. എല്ലാ ബഹുമാനത്തോടും കൂടി അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി നയന്‍താര അറിയിച്ചു.

നേരത്തെ കലൈഞ്ജര്‍ക്ക് ആദരാഞ്‌ലികളുമായി തമിഴ് സിനിമയിലെ പ്രമുഖരെത്തിയതിന് പിന്നാലെ നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വിജയ് നായകനായെത്തുന്ന സര്‍ക്കാരിന്റെ ഷൂട്ടിംഗും കലൈഞ്ജരുടെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ലാസ് വെഗാസില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കരുണാനിധിയുടെ നിര്യാണവാര്‍ത്തയെത്തുന്നത്. ഉടന്‍ തന്നെ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. ചിത്രങ്ങളുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്.

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് വിവരം

Other News in this category4malayalees Recommends