യുകെയില്‍ നേഴ്‌സായി ജോലി നേടാം, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്‍ എച്ച് എസ് ദുബായിയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 8 വരെ നേരിട്ട് അഭിമുഖം നടത്തുന്നൂ

യുകെയില്‍ നേഴ്‌സായി ജോലി നേടാം, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്‍ എച്ച് എസ് ദുബായിയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 8 വരെ നേരിട്ട് അഭിമുഖം നടത്തുന്നൂ
ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പടെയുള്ള നേഴ്‌സുമാര്‍ക്ക് യുകെയില്‍ നേഴ്‌സായി ജോലി നേടാന്‍ സുവര്‍ണ്ണാവസരം. ഈ വരുന്ന സെപ്റ്റംബര്‍ 7 നൂം 8 നൂം ദുബായിലെ ഡീയറാ ക്രീകിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് അഭിമുഖം നടക്കുക. ഐ ഇഎല്‍ ടി എസ് പരീക്ഷയോ ഒ ഇ റ്റി പരീക്ഷയോ പാസായ നേഴ്‌സുമാര്‍ക്കാണ് യുകെയിലെ തന്നെ പേരുകേട്ട കേംബ്രിഡ്ജ് എം എച്ച് എസ് അവസരമൊരുക്കുന്നത്. ഈ രണ്ട് യോഗ്യതാ പരീക്ഷക്കൂം തയ്യാറെടുക്കുന്ന നേഴ്‌സുമാര്‍ക്കൂം അപേക്ഷിക്കാം. അഭിമുഖം വിജയകരമായാല്‍ ആറ് മാസത്തിനൂള്ളില്‍ യോഗ്യത നേടിയാല്‍ മതിയാകൂമെന്ന് കേംബ്രിഡ്ജ് എന്‍ എച്ച് എസ് അറിയിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നേഴ്‌സുമാര്‍ താഴെ കൊടുത്തിരിക്കുന്ന ഒ എന്‍ ടി ഗ്ലോബല്‍ഈ മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയച്ചു കൊടുക്കേണ്ടതാണ്.

ഗള്‍ഫിലോ നാട്ടിലോജനറല്‍ സര്‍ജറി വിഭാഗത്തിലോ, മെഡിസിന്‍, ന്യൂറോ സയന്‍സ്, ഓര്‍ത്തോപീഡിക്‌സ്, റീനല്‍ മെഡിസിന്‍,തുടങ്ങിയ ജനറല്‍ വിഭാഗത്തില്‍ ജോലി ചെയ്ത അനൂഭവ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കൂം. മറ്റ് വിഭാഗങ്ങളില്‍ അനൂഭവ പരിചയമുള്ളവരെയും പരിഗണിക്കൂം. എന്നാല്‍ അവരുടെ ബയോഡേറ്റ കണ്ടതിന് ശേഷമാകൂം അഭിമുഖത്തിനായി തിരഞ്ഞെടുക്കുന്നത്.

ഇന്റര്‍വ്യൂവും ഇംഗ്ലീഷ് പരീക്ഷയും പാസായാല്‍ ആറുമാസം മുതല്‍ എട്ട് മാസത്തിനകം യുകെയില്‍ എത്താം. ഈ സമയത്താണ് യുകെയിലെ നേഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ റെജിസ്‌റ്റ്രേഷനൂള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനൂള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്റര്‍വ്യു പാസാകുന്ന നഴ്‌സുമാര്‍ക്ക് ഒ എന്‍ ടി ഗ്ലോബലില്‍ നിന്ന് ലഭിക്കൂം.

ഇംഗ്ലീഷ് യോഗ്യത നേടിക്കഴിഞ്ഞാല്‍ എന്‍ എം സിയില്‍ റെജിസ്‌ട്രേഷനൂള്ള പ്രാരംഭ നടപടികളാണ് ആദ്യം തുടങ്ങുന്നത്. അതിന് ശേഷം കമ്പ്യുട്ടറൈസ്ഡ് ബേസിക് ടെസ്റ്റ് (CBT) എന്ന പരീക്ഷയ്ക്ക് അപേക്ഷിക്കണം. സിബിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ടെസ്റ്റിനൂള്ള പരിശീലനം ഒ എന്‍ ടി ഗ്ലോബല്‍ ഓണ്‍ലൈന്‍ കോഴ്‌സുവഴി നിങ്ങള്‍ക്ക് ലഭിക്കൂം. ഈ പരീക്ഷക്ക് ശേഷമാണ് ഫുള്‍ അസസ്സ്‌മെന്റിനായുള്ള അപേക്ഷ എന്‍ എം സിക്ക് നല്‍കേണ്ടത്.


ഒഎന്‍ടി ഗ്ലോബലിലൂടെ തിരഞ്ഞെടുക്കുന്ന നേഴ്‌സുമാര്‍ക്ക് സി ബി റ്റി ടെസ്റ്റിനൂം ഓസ്‌കി ടെസ്റ്റിനൂള്ള പരിശീലനം ഒ എന്‍ ടി ഗ്ലോബലിന്റെ ടെയിനിങ്ങ് വിഭാഗമായ ഒ എന്‍ ടി യുകെ നല്കൂം (http://ontuk.co.uk). സി ബി റ്റിക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സിനായി റെജിസ്റ്റര്‍ ചെയ്താല്‍ മതിയാകൂം. കൂടാതെ യുകെയില്‍ എത്തുമ്പോള്‍ നേരിടേണ്ട ഓസ്‌കി (Objective tSructered Clinical Examination) പരീക്ഷക്കുള്ള ട്രെയിനിങ്ങൂം ഒ എന്‍ ടി ഗ്ലോബല്‍ നല്കൂം. ഇതുമൂലം ആദ്യതവണ തന്നെ ഓസ്‌കി പരീക്ഷ പാസായി പൂര്‍ണ്ണ റെജിസ്‌ട്രേഷന്‍ ലഭിക്കുവാനൂള്ള അവസരമാകൂം കിട്ടുക.

ഫുള്‍ അസസ്സ്‌മെന്റിനായി ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കൂം. തുടര്‍ന്ന് എന്‍ എം സി ഡിസിഷന്‍ ലെറ്റര്‍ നിങ്ങളുടെ പേരില്‍ അയച്ചു നല്‍കൂം. അതിന് ശേഷമണ് നിങ്ങള്‍ക്ക് ജോലി ലഭിച്ച എന്‍എച്ച്എസ് ട്രസ്റ്റ് നിങ്ങള്‍ക്കായുള്ള സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുക. ഇതിനെ തുടര്‍ന്ന് പ്രീ രജിസ്‌ട്രേഡ് നഴ്‌സ് തസ്തികയില്‍ അടിസ്ഥാന ശമ്പളത്തോടുകൂടി നിയമനം ലഭിക്കും.

ഈ അവസരത്തിലാണ് OSCE എന്ന പ്രാക്റ്റിക്കല്‍ ടെസ്റ്റിനൂള്ള അവസരം ലഭിക്കുക. മൂന്ന് തവണ ഇത് നേരിടാനൂള്ള അവസരമുണ്ട്. അതിന് ശേഷം നിങ്ങള്‍ക്ക് എന്‍ എം സി പിന്‍ നമ്പര്‍ നല്‍കുകയും 25 ലക്ഷം മുതല്‍ മുപ്പത്തിരണ്ട് ലക്ഷം രൂപവരെ വാര്‍ഷിക ശമ്പളത്തില്‍ സ്ഥിര നിയമനം ലഭിക്കുകയും ചെയ്യും. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും യൂറോപ്പ്യന്‍ നിലവാരത്തില്‍ കുടുംബമായി ജീവിക്കുവാനൂം സാധിക്കുമെന്നൂള്ളതുകൊണ്ടാണ് യുകയെ നഴ്‌സുമാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.


Interview Venue


Radisson Blu Hotel, Dubai Deira Creek

Baniyas Road, P.O.Box 476, Dubai United Arab Emirates
Date: 7th and 8th September 2018


To book place for the interview send CV to : contact@ontuk.co.ukOther News in this category4malayalees Recommends