ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ് 25ന്

ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ് 25ന്
ചിക്കാഗോ: ഷിക്കാഗോയിലെ വിവിധ സുവിശേഷീകരണ മാധ്യമങ്ങളുടേയും, പത്രപ്രവര്‍ത്തകരുടേയും, എഴുത്തുകാരുടേയും സംയുക്ത പ്രവര്‍ത്തന കൂട്ടായ്മയായ ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്റെ രൂപീകരണ പ്രഖ്യാപനവും, പ്രവര്‍ത്തനോദ്ഘാടനവും ഓഗസ്റ്റ് 25നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗോള്‍ഫ് വെയില്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Feildman Recreation Cetnre, 8800 West Kathy Lane, NILES) വച്ചു നടക്കും,

ഗുഡ്‌ന്യൂസ് വാരിക ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.പി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യസാംസ്‌കാരിക സംഘടനാ സഭാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. ഈ സമ്മേളനത്തില്‍ വച്ചു ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ അന്തര്‍ദേശീയ പുരസ്‌കാരം നേടിയ കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം ഈപ്പനെ ആദരിക്കും. ഹാര്‍വെസ്റ്റ് ടിവിയുടെ ഷിക്കാഗോ ശ്രേണിയിലുള്ള പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണ ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടക്കും. റവ. ഉണ്ണൂണ്ണി മാത്യു, ഡോ. അലക്‌സ് കോശി, കുര്യന്‍ ഫിലിപ്പ്, ഡോ. ടൈറ്റസ് ഈപ്പന്‍, ജോണ്‍സണ്‍ ഉമ്മന്‍, സജി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: സി.ജി.എം.എ നിയുക്ത സെക്രട്ടറി. ഫോണ്‍: 847 912 5578.


Other News in this category4malayalees Recommends