എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍
എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് ബ്രൗണ്‍ പേപ്പര്‍. പശ്ചിമ ബംഗാളിലെ ബാല്ലിയിലാണ് സംഭവം. 2000 രൂപ നോട്ടിന് പകരമാണ് ബ്രൗണ്‍ പേപ്പര്‍ കിട്ടിയത്. ബുധനാഴ്ച രാവിലെയാണ് വിജയ് പാണ്ഡെ എന്നയാള്‍ക്ക് എടിഎം കൗണ്ടറില്‍ നിന്ന് പണത്തിന് പകരം ബ്രൗണ്‍ പേപ്പര്‍ കിട്ടിയത്. ബാങ്ക് ഓഫ് ഇന്ത്യ എടിഎം കൗണ്ടറിലാണ് ഇങ്ങനെ സംഭവിച്ചത്. ഉടന്‍ വിജയ് വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. സമഗ്ര അന്വേഷണം നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ എടിഎം കാര്‍ഡ് തട്ടിപ്പുകളെ കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ പുറത്തുവരികയെയാണ് സംഭവം. എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ റൊമാനിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ അംഗങ്ങളായ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത് .

Other News in this category4malayalees Recommends