വഞ്ചിച്ചെന്ന പേരില്‍ ഭര്‍തൃമതിയായ കാമുകിയേയും മൂന്നു പെണ്‍മക്കളേയും ക്രൂരമായി കൊന്ന് കാമുകന്‍ ; കുട്ടിയെ കെട്ടിടത്തില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി !

വഞ്ചിച്ചെന്ന പേരില്‍ ഭര്‍തൃമതിയായ കാമുകിയേയും മൂന്നു പെണ്‍മക്കളേയും ക്രൂരമായി കൊന്ന് കാമുകന്‍ ; കുട്ടിയെ കെട്ടിടത്തില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി !
നാടിനെ നടക്കി ഒരു ക്രൂരത. ഭര്‍തൃമതിയായ യുവതിയേയും മൂന്നു പെണ്‍മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 കാരിയുടെ കാമുകന്‍ അണ്ണാ എന്നയാളും ഇയാളുടെ സഹായിയുമാണ് പിടിയിലായത്. ഇറ്റാവ സിവില്‍ലൈനിലെ കാന്‍ഷിറാം കോളനിയില്‍ താമസിക്കുന്ന 20 കാരിയേയും ഇവരുടെ മൂന്നും നാലും ഏഴും വയസ്സുള്ള പെണ്‍കുട്ടികളേയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം വീടിനുള്ളിലും കുട്ടികളുടേത് റോഡരികിലുമായിരുന്നു. സമീപവാസികളാണ് റോഡരികിലെ കുട്ടികളുടെ മൃതദേഹം ആദ്യം കണ്ടത്. ഏഴുവയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെയ്ന്റിങ് ജോലിക്കാരനായ യുവതിയുടെ ഭര്‍ത്താവ് സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല.

പലരേയും ചോദ്യം ചെയ്ത ശേഷം സംശയം കാമുകനിലേക്ക് നീങ്ങിയതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കാമുകി തന്നെ വഞ്ചിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് മുഖ്യ പ്രതി പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കുട്ടികളെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവര്‍ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ വ്യക്തമാകുമെന്നും സമീപ വാസികള്‍ ആരും സംഭവത്തെ കുറിച്ച് അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്നും പോലീസ് പറഞ്ഞു .

Other News in this category4malayalees Recommends